Sections

വേരിക്കോസ് വെയിൻ: കാരണങ്ങൾ, ലക്ഷണങ്ങൾ, നിയന്ത്രണ മാർഗ്ഗങ്ങളും

Sunday, Jul 21, 2024
Reported By Soumya
Varicose Veins

ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് veins അഥവാ സിരകൾ. കാലിലെ വെയ്നുകൾ വീർത്ത്, തടിച്ച്, കെട്ട് പിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയ്നുകൾ എന്നു പറയുന്നത്. പാമ്പിനെപോലെ വളഞ്ഞു കിടക്കുന്നത് എന്നാണ് 'വെരിക്കോസ്' എന്ന വാക്കിനർഥം. വളരെയധികം ആളുകളിൽ കാണുന്ന ഒരവസ്ഥയാണ് ഇത്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിത കാലം നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യും. എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ ഉണ്ടാവാം. എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാല താമസം വരിക, വൃണങ്ങൾ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങളാണ് സാധാരണ കാണപ്പെടുക. ചിലപ്പോൾ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം. വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. മുതിർന്ന ആളുകളിൽ 30% ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാസ്ഥാനത്ത് നിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധരക്തം കെട്ടിക്കിടന്നു വീർത്തു വലുതാവുകയും ചെയ്യുന്ന ഒരവസ്ഥയാണ്. സിരകളിലൂടെയുള്ള രക്തചംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈയവസ്ഥ ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു.

കാരണങ്ങൾ

  • ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.
  • പാരമ്പര്യമായും വെരിക്കോസ് വെയിൻ ഉണ്ടാകാറുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും വെരിക്കോസ് വെയിൻ രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും അത് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • നമ്മുടെ ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.
  • ഒന്നുകിൽ ദീർഘനേരം ഒരേ ഇരിപ്പിരിക്കുകയോ അല്ലെങ്കിൽ കൂടുതൽ നേരം നിന്നുകൊണ്ട് മാത്രം ജോലി ചെയ്യുകയോ ചെയ്യുന്നതെല്ലാം നിങ്ങളുടെ സിരകളിൽ സമ്മർദ്ദം ഏർപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിനേ തടസ്സപ്പെടുത്തുകയും അവയെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
  • ഗർഭധാരണം ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് സിരകൾ വലുതാകാൻ കാരണമാകും. വളരുന്ന ഗര്ഭപാത്രം ഞരമ്പുകളിലും സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വെരിക്കോസ് വെയിൻ അവസ്ഥകൾ പലപ്പോഴും താൽക്കാലികമാണ്. ഡെലിവറി കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഇതിന്റെ ലക്ഷണങ്ങളിൽ കുറവ് അനുഭവപ്പെടുന്നു.

വേരിക്കോസ് വെയിൻ ചികിത്സിക്കാനുള്ള ഏറ്റവും പ്രധാന മാർഗം ആരോഗ്യകരമായ ജീവിത ശൈലി ഉണ്ടാക്കി എടുക്കുക എന്നതാണ്. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ശരീരത്തിലെ ഭാരം കൃത്യമായി തന്നെ നില നിർത്തുക. പതിവായി വ്യയാമം ചെയ്യുക എന്നിങ്ങനെയാണ്.വേരിക്കോസ് വെയിൻ വന്നാൽ സർജറി തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇത് കാലിന്റെ തൊലിക്ക് കട്ടി കൂടുന്നതിനും, വ്രണങ്ങൾ ഉണ്ടാവുന്നതിനും ഇത് കാലക്രമേണ വലുതാകുകയും ചെയ്യുന്നു. പിന്നീട് ഇത് കരിയാൻ മാസങ്ങൾ വേണ്ടി വന്നേക്കാം. ഇത് പലപ്പോഴും അസഹനീയമായ വേദനയ്ക്ക് കാരണമാകും. ഇതൊക്കെ സംഭവിച്ചതിന് ശേഷമുള്ള ഓപ്പറേഷന് വിജയ സാധ്യത വളരെ കുറവാണ്. അത് കൊണ്ട് തന്നെ കൃത്യ സമയത്ത് ഓപ്പറേഷൻ നടത്തുക എന്നത് പ്രധാനമാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.