- Trending Now:
റെയില്‍വേ ഉല്‍പ്പന്നത്തെക്കുറിച്ച് ആഗോള വിപണികളില്‍ ആത്മവിശ്വാസം ഉണ്ടാകും
2025-26 ഓടെ വന്ദേ ഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യാന്‍ റെയില്‍വേ പദ്ധതിയിടുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പ് 2024 ആദ്യ പാദത്തോടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ട്രെയിനുകള്‍ കയറ്റുമതി ചെയ്യാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 475 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള പാതയിലാണ് റെയില്‍വേ, ഉല്‍പ്പന്നത്തെക്കുറിച്ച് ആഗോള വിപണികളില്‍ ആത്മവിശ്വാസം ഉണ്ടാകും. വന്ദേ ഭാരത് ട്രെയിനുകള്‍ എല്ലാ അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ഇവ കയറ്റി അയക്കുക. ഇതിനു മുന്നോടിയായി 75 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ 10 മുതല്‍ 12 ലക്ഷം കിലോമീറ്റര്‍ വരെ ഓടുമെന്ന് റെയില്‍വേ പ്രതീക്ഷിക്കുന്നു. റെയില്‍വേ ആഗോള സ്ഥാപനങ്ങളുമായി ചേര്‍ന്ന് 2025-26 ഓടെ ഇന്ത്യയില്‍ വളഞ്ഞ ട്രാക്കുകളില്‍ വേഗത കുറയ്ക്കാതെ ഓടാന്‍ കഴിയുന്ന 'ടില്‍റ്റിങ് ട്രെയിനുകള്‍' വികസിപ്പിക്കാന്‍ തയാറെടുക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.