- Trending Now:
കൂടുതൽ ലാഭകരമാക്കുന്നതിനുമായാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് റെയിൽവേ തയ്യാറെടുക്കുന്നത്
വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർ കുറവുള്ള ഹ്രസ്വദൂര ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വില കുറയ്ക്കുന്നതിനും ആളുകൾക്ക് കൂടുതൽ ലാഭകരമാക്കുന്നതിനുമായാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് റെയിൽവേ തയ്യാറെടുക്കുന്നത്.
പരീക്ഷണാർത്ഥം ഇൻഡോർ - ഭോപ്പാൽ, ഭോപ്പാൽ - ജബൽപൂർ, നാഗ്പുർ - ബിലാസ്പുർ തുടങ്ങിയ പാതയിലൂടെ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാകും നിരക്ക് കുറയ്ക്കുക. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ അവലോകനം ചെയ്യുകയാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഭോപ്പാൽ - ജബൽപുർ റൂട്ടിലുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ 29 ശതമാനവും ഇൻഡോർ - ഭോപ്പാൽ റൂട്ടിൽ 21 ശതമാനം മാത്രവുമാണ് യാത്രക്കാരുള്ളത്. നിലവിൽ എസി ചെയർകാർ ടിക്കറ്റിന് 950 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 1,525 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.
കൂടുതൽ ആളുകൾ ട്രെയിൻ സർവീസ് ഉപയോഗിക്കുവാൻ വേണ്ടിയാണ് വന്ദേ ഭാരത് സർവീസിന്റെ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുന്നത്. അഞ്ചര മണിക്കൂർ യാത്രയ്ക്ക് എക്‌സിക്യുട്ടീവ് ക്ലാസിന് 2045 രൂപയും ചെയർകാറിന് 1075 രൂപയുമാണ് നിരക്ക്. കയറാൻ ആളില്ലാതെ വന്നതോ വന്ദേഭാരതിന് പകരം തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിലുടനീളം 46 വന്ദേ ഭാരതുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവുമധികം ആളുകളുള്ള പാതകളിൽ ഒന്ന് കേരളമാണ്. കാസർകോഡ് തിരുവനനന്തപുരം പാതയിലൂടെ ഓടുന്ന വന്ദേ ഭാരതിന് 183 ശതമാനം യാത്രക്കാരാണുള്ളത്. തിരികെയുള്ള യാത്രയിൽ ഇത് 176 ശതമാനമാണ്. ഗാന്ധിനഗർ - മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് 134 ശതമാനം യാത്രക്കാരാണുള്ളത്.
മറ്റ് പ്രധാന റൂട്ടുകളിലെ ആളുകളുടെ എണ്ണം ഇങ്ങനെ, മുംബൈ സെൻട്രൽ - ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് 129 ശതമാനം യാത്രക്കാർ, വാരണാസി - ന്യൂ ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് 128 ശതമാനം യാത്രക്കാർ, ന്യൂഡൽഹി - വാരണാസി വന്ദേ ഭാരത് എക്‌സ്പ്രസ് 124 ശതമാനം യാത്രക്കാർ, മുംബൈ- സോലാപൂർ വന്ദേ ഭാരത് എക്‌സ്പ്രസ് 111 ശതമാനം യാത്രക്കാരാണുള്ളത്, ഡെറാഡൂൺ - അമൃത്സർ വന്ദേ ഭാരത് എക്‌സ്പ്രസ് 105 ശതമാനം യാത്രക്കാരാണുള്ളത്, സോലാപൂർ - മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് 104 ശതമാനം എന്നിങ്ങനെയാണ് യാത്രക്കാരുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.