Sections

വൈഗ 2023 - ഡി പി ആർ ക്ലിനിക്ക് ഇന്ന്  (15.02. 2023) ആരംഭിക്കും

Wednesday, Feb 15, 2023
Reported By Admin
Vaiga 2023

വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഇന്ന് ആരംഭിക്കും


കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഇന്ന് ആരംഭിക്കും. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ സംരംഭകർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) ലഭിക്കുന്നതിനോടൊപ്പം, സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം  നേടാനും അവസരം ലഭിക്കും.

വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും ക്ലിനിക്കിൽ പങ്കെടുക്കും. ഇന്നുമുതൽ 17 വരെ, മൂന്ന് ദിവസമായാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 50 സംരംഭകർക്കാണ് ഈ അവസരം ലഭിക്കുന്നത്. അവരവരുടെ സംരംഭങ്ങൾക്ക് ഉതകുന്ന ഡി പി ആർ (വിശദമായ പദ്ധതി രേഖ) വൈഗയുടെ വേദിയിൽ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്യും.

ഇന്ന് തിരുവനന്തപുരം വെൺപാലവട്ടത്തുള്ള SAMETI യിൽ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഡി പി ആർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. കൃഷി ഡയറക്ടർ കെ എസ് അഞ്ജു ഐ എ എസ്, സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, SFAC മാനേജിംഗ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.