- Trending Now:
കേരള സർക്കാർ - പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം . അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെ.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്സ് - പിസിബി ഡിസൈൻ എന്നീ കോഴ്സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത്. 2024-25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും, ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ സാങ്കേതിക - വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസുമായോ , കേരള സർക്കാർ - പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് https://duk.ac.in/skills/, 0471-2788000.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.