- Trending Now:
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജിൽ ട്രേഡ്സ്മാൻ മെക്കാനിക്കൽ (പ്ലംബർ) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എൽ സി, ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അസൽ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 10 രാവിലെ 10.30ന് കോളജിൽ എഴുത്തുപരീക്ഷ/ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് www.ceknpy.ac.in ഫോൺ- 0476 2666160, 2665935.
ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12ന് പകൽ മൂന്നുമണിവരെ.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്ട്രേറ്റീവ് അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക. കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം. അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന്റെ പുറത്ത് 'Application for the post of Administrative Member in Kerala Administrative Tribunal' എന്ന് എഴുതിയിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.