Sections

വൈറ്ററിനറി സർജൻ, പ്രോജക്ട് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, ഐടി ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, അങ്കണവാടി വർക്കർ ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Wednesday, Jul 03, 2024
Reported By Admin
Job Offers

താത്കാലിക നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി.കെ.എം.എം.ആർ.എസ്(കുറ്റിച്ചൽ) എന്നിവിടങ്ങളിൽ 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് തൽക്കാലികാടിസ്ഥാനത്തിൽ / ദിവസവേതന വ്യവസ്ഥയിൽ ലൈബ്രേറിയൻ, ഐ.റ്റി. ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ വച്ച് 11/07/2024 ന് രാവിലെ 10.30 ന് നടത്തുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അദ്ധ്യാപന നൈപുണ്യവും, മികവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്. സ്ഥാപനത്തിൽ 3 വർഷം തുടർച്ചയായി ജോലി നോക്കിയവരെയും തിരുവനന്തപുരം ജില്ലയിൽ 5 വർഷം ജോലി നോക്കിയവരെയും പരിഗണിക്കുന്നതല്ല. യോഗ്യത: ലൈബ്രേറിയൻ- ലൈബ്രററി സയൻസിൽ ബിരുദം/ ബിരുദാന്തരബിരുദം. ഐ.റ്റി. ഇൻസ്ട്രക്ടർ- കമ്പ്യൂട്ടർ സയൻസിൽ ബിരുദം. നിശ്ചിത യോഗ്യതകളുടെ /ഇളവുകളുടെ കാര്യത്തിൽ കെ.പി.എസ്.സി. ബന്ധപ്പെട്ട തസ്തികയിൽ നിയമനത്തിനായി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള തത്തുല്യ യോഗ്യതകളും/ഇളവുകളും പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥി കളുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. അപേക്ഷകർ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും ആയിരിക്കണം. വയസ്സ് പി.എസ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡ പ്രകാരമായിരിക്കും. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും പ്രായ പരിധിയിൽ അർഹമായ ഇളവ് ലഭിക്കുന്നതാണ്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവ്

പടിഞ്ഞാറത്തറ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 ന് വൈകുന്നേരം മൂന്നിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ -04936 207014.

വാക്ക്-ഇൻ-ഇന്റർവ്യൂ

ഇടുക്കി: ജില്ലയിലെ ഇടുക്കി ആർ ഡി ഒ കാര്യലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂലൈ 9 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക്. പ്രായം18 നും 35 നും മധ്യേ. യോഗ്യത:അംഗീകൃത സർവ്വകലാശാല ബിരുദം. വേഡ് പ്രോസസ്സിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം, എം എസ് ഡബ്ല്യൂ ഉള്ളവർക്ക് മുൻഗണന, ഹോണറേറിയം പ്രതിമാസം 21,000/- രൂപാ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 9 ന് രാവിലെ 9.30 മണിക്ക് ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂയിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോകോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ നൽകണം.

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ (39,300-83,000) ശമ്പള സ്കെയിലിൽ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലൈ 15ന്അകംലഭിക്കണം.

പ്രോജക്ട് ഫെലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2027 ഫെബ്രുവരി 28 വരെയാണ് ഗവേഷണ പദ്ധതിയുടെ കാലയളവ്. Transcriptome, methylome and small RNA analysis to identify the chronological age of flowering in bamboos എന്ന ഗവേഷണ പദ്ധതിയിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 18 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വെറ്ററിനറി സർജൻ താൽകാലിക നിയമനം

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗ ചികിത്സയ്ക്കായി വെറ്ററിനറി സർജനെ താൽകാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30 മുതൽ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ക്ലിനിക്കൽ ഒബ്സ്ട്രെറ്റിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നീ അധിക യോഗ്യത അഭിലഷണീയം. ഫോൺ 0477 2252431.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.