- Trending Now:
മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു. നവംബർ 23 ന് രാവിലെ 11 മണി മുതൽ 12 മണിവരെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. യോഗ്യത: വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കൽ ഒബ്സ്ട്രെട്രിക്സ് & ഗൈനെക്കോളജി , ക്ലിനിക്കൽ മെഡിസിൻ , സർജറി എന്നിവയിർ ബിരുദാന്തര ബിരുദം എന്നിവ വെറ്ററിനറി സർജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോൺ: 0477-2252431.
കോട്ടയം ജനറൽ ആശുപത്രിയിൽ 'ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി' പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റുമാരേയും, ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു. നേഴ്സിംഗ് അസിസ്റ്റന്റ്, യോഗ്യത: കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ., ഒ.പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം ബഗ്ഗികാർ ഡ്രൈവർ: യോഗ്യത:കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25ന് മുമ്പ് അപേക്ഷിക്കണം.
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ, തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. 6 മാസത്തെ കോഴ്സ് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688 / 7736925907 , വെബ്സൈറ്റ്: www.asapkerala.gov.in.
വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികകളിൽ എച്ച്.എം.സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇരു തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രായപരിധി 40 വയസ്. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ആയുർവേദ മെയിൽ തെറാപിസ്റ്റ് തസ്തികയിൽ ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ തെറാപിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കല്ലറ (വൈക്കം) കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ ഒരു മാസം പരമാവധി 10 ദിവസത്തേയ്ക്കാണ് നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഫാർമസിസ്റ്റിനെ നിയമിക്കുന്നതു വരെയോ 2025 മാർച്ച് 31 വരെയോ നിയമനത്തിന് കാലാവധിയുണ്ടാകും. യോഗ്യത: ഡി.ഫാം/ ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായം: 18 നും 45 നും മധ്യേ. താൽപര്യമുള്ളവർ നവംബർ 29ന് രാവിലെ 10.30 ന് കല്ലറ (വൈക്കം) കുടുംബാരോഗ്യ കേന്ദ്രത്തിൽ അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2024-25 വർഷം ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നഴ്സിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതികൾക്ക് ആശുപത്രികളിൽ അപ്രന്റീസ് നിയമനം, സിവിൽ യോഗ്യതയുള്ള പട്ടികജാതി യുവതീയുവാക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ അപ്രന്റീസ് നിയമനം. എംഎൽറ്റി, ഫാർമസി അപ്രന്റീസ് നിയമനം എന്നീ പ്രൊജക്ടുകളിലേക്ക് നവംബർ 26 ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും. തെരഞ്ഞെടുക്കപ്പെടുന്നതിനായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകരും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഭിമുഖത്തിനുമായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ഫോൺ 0477 -2252548.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.