Sections

വൈറ്ററിനറി സർജൻ, ന്യൂറോ ടെക്നീഷ്യൻ, അതിഥി അധ്യാപക, സീനിയർ റസിഡന്റ്, കോൺസ്റ്റബിൾ, റൈഫിൾമാൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Sep 19, 2024
Reported By Admin
Walk-in interviews for Veterinary Surgeon, Neuro Technician, Guest Lecturer, Senior Resident, and Co

വാക്ക് ഇൻ ഇന്റർവ്യൂ

രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബി.വി.എസ്.സി&എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. സെപ്റ്റംബർ 23ന് രാവിലെ 10 30 ന് പൂർണമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും നിയമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2734917.

മഞ്ചേരി മെഡിക്കൽ കോളേജിൽ ന്യൂറോ ടെക്നീഷ്യൻ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ന്യൂറോ ടെക്നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്നോളജിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 45 വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അഭിമുഖത്തിനായി സെപ്റ്റംബർ 25 രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2762 037.

അതിഥി അധ്യാപക അഭിമുഖം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 20 നു രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടക്കും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 20 ന് രാവിലെ 11 മണിക്ക് മുമ്പ് പ്രിൻസിപ്പലിനു മുന്നിൽ ഹാജരാകണം.

സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (റേഡിയോ ഡയഗണോസിസ്) തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 10 ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം

വിവിധ സേനാവിഭാഗങ്ങളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി-ഫെബ്രുവരി മാസത്തിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. https://ssc.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 24നകം ലഭിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.