- Trending Now:
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനം നടത്തുന്നതിനും, തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്കും കേരള വെറ്ററിനറി കൗൺസിൽ രജിസ്റ്റർ ചെയ്ത ( *വെറ്ററിനറി സയൻസിൽ ബിരുദ്ധധാരികളായ തൊഴിൽ രഹിതർക്ക് മുൻഗണന) വെറ്ററിനറി ഡോക്ടർമാർക്ക് കൂടിക്കാഴ്ച്ച ഫെബ്രുവരി 10 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ നടക്കും. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്ക് ഡോക്ടർമാരുടെ നിയമന കാലാവധി 89 ദിവസം ആയിരിക്കും. താൽക്കാലിക നിയമനങ്ങൾക്ക് ബാധകമായ എല്ലാ സർക്കാർ വ്യവസ്ഥകളിലെ നിബന്ധനകളും ഈ നിയമനത്തിന് ബാധകമാണ്. താൽപര്യമുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം എത്തണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കൂടിക്കാഴ്ചക്കായി വരുന്ന ഉദ്യോഗാർത്ഥികൾ ഡബ്ല്യു. വി. എസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം.ഹോണറേറിയം 44,020 രൂപ. രാത്രികാല മൃഗചികിത്സാ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ബ്ലോക്കിൽ നിശ്ചയിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറുവരെ ജോലി ചെയ്യേണ്ടതും ആവശ്യാനുസരണം കർഷകരുടെ വീടുകളിൽ സേവനം ചെയ്യണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ രാവിലെ പത്ത് മുതൽ വൈകുന്നേരം 5.00 മണി വരെയും സേവനം ചെയ്യണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 11ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത പ്ലസ് ടു/വിഎച്ച്എസ്സിി, ഡിപ്ലോമ ഇൻ ഫാർമസി/ബിഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം സൂപ്രണ്ട് മുൻപാകെ ഹാജരാകണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ നേരിട്ടുള്ള അഭിമുഖം മുഖേന നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സൗത്ത് ബസാറിലെ റബ്കോ ഹൗസിലുള്ള ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 12ന് രാവിലെ 11നാണ് അഭിമുഖം. 28 വയസ്സാണ് പ്രായപരിധി. 10,000 രൂപ പ്രതിമാസ സ്റ്റെപെന്റായി ലഭിക്കും. ഒരു വർഷമാണ് പരിശീലനകാലയളവ്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകണം. ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുൻ കാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.
സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ആലപ്പുഴയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യവും അധ്യാപനമികവും പ്രവർത്തി പരിചയവുമുള്ള സ്ട്രീം എക്സ്പേർട്ടിനെ ആവശ്യമുണ്ട്. സ്ട്രീം ഹബ് ഇന്നവേഷൻ ലാബുകളെ പ്രവർത്തിപ്പിക്കുക അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ. തിരഞ്ഞെടുക്കപ്പെട്ടാൽ ആലപ്പുഴയിലെ തുറവൂർ, ആലപ്പുഴ, ചേർത്തല ബിആർസികളിലാണ് പ്രവർത്തിക്കേണ്ടി വരിക. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം cv@stream.net.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.അവസാന തീയതി ഫെബ്രുവരി മൂന്ന് .ഫോൺ നമ്പർ: 89219 91106.
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ ആന്റ് ഫീമെയിൽ) തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in സന്ദർശിക്കുക. ഇന്റർവ്യൂ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ 2025 ഫെബ്രുവരി 2 ന് നടക്കും.
ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ് നികത്തുന്നതിലേക്കായി അഭിമുഖം നടത്തും. ടി എച്ച് എസ് എൽ സി / ഐ ടി ഐ / കെ ജി സി ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് യോഗ്യത. 2025 ഫെബ്രുവരി 4 രാവിലെ 10 മണിക്ക് തിരുവനന്തപുരം ബർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗ ഓഫീസിൽ നടക്കും.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014. ഫോൺ : 0471 2322410.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.