Sections

അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ, ജൂനിയർ റസിഡന്റ്, സയന്റിഫിക് അപ്രന്റീസ്, പാർട്ട് ടൈം ടീച്ചർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിമനാവസരം

Thursday, Dec 12, 2024
Reported By Admin
Vacancy for various posts like Teacher, Guest Instructor, Scientific Apprentice, Part Time Teacher e

കെമിസ്ട്രി അധ്യാപക ഒഴിവ്

മണിയാറൻകുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 18 രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862235650.

എംഎസ്ഡബ്ലയുക്കാർക്ക് അവസരം

കേരള സർക്കാരിന്റെ പ്രഥമ പരിഗണനയുള്ള അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജില്ലാ സാങ്കേതിക സെല്ലിലേക്ക് എംഎസ്ഡബ്ലയു യോഗ്യതയുള്ള ഇന്റേൺസിനെ നിയമിക്കുന്നു. നിയമനം പദ്ധതി കാലയളവിലേക്കോ അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്നതുവരെയോയായിരിക്കും. സാമ്പത്തികാനുകൂല്യങ്ങൾ ഇല്ലാതെ സന്നദ്ധ സേവനം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ drdatsr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ലഭ്യമാക്കേണ്ടതും ഡിസം. 16, രാവിലെ 11 മണിക്ക് പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, അയ്യന്തോൾ- 680 003 മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുമാണ്.

പാർട്ട് ടൈം ടീച്ചർ: വാക്ക് ഇൻ ഇന്റവ്യൂ

സമഗ്രശിക്ഷ കേരളം തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ.ജി.ബി.വി. ഗേൾസ് ഹോസ്റ്റലിലേക്ക് വനിതാ പാർട്ട് ടൈം ടീച്ചറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഡിസം. 18, രാവിലെ 10.30 മണിക്ക് ഹോസ്റ്റലിൽ നടത്തും. പ്രദേശവാസികൾക്കും, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാമെന്നുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. പ്രായം 25 നും 50 നും ഇടയ്ക്ക്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ബി.എഡുമാണ് യോഗ്യത. ശമ്പളം 10,000/- രൂപ. വിലാസം-കെ.ജി.ബി.വി. ഗേൾസ് ഹോസ്റ്റൽ, ജി.എൽ.പി.എസ്. ഈസ്റ്റ് ചാലക്കുടി കോമ്പൗണ്ട്, ചാലക്കുടി, പിൻ :- 680307. ഫോൺ :- 0487 2323841.

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബിഡിഎസ് അല്ലെങ്കിൽ എംഡിഎസ് (OMFS) യോഗ്യതയും ഡഏ / ജഏ കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 21 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ചെങ്ങന്നൂർ ഗവ: വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ബിരുദം/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബന്ധപ്പെട്ടവിഷയത്തിൽ എൻടിസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ എൻഎസി യും ഒരു വർഷത്തെ പ്രവൃത്തി പരിചയമോ എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479-2457496.

വാക്- ഇൻ- ഇന്റർവ്യൂ 18ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഒരു വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബർ 18 ന് രാവിലെ 10.30 ന് വാക്- ഇൻ-ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ എം.എസ്.സി ബിരുദം. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപ്പന്റ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വാക് ഇന്റർവ്യൂവിനായി ജില്ലാ കാര്യാലയത്തിൽ എത്തിച്ചേരണം. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0494 2505542, വെബ്സൈറ്റ്: www.kspcb.kerala.gov.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.