Sections

ഫാർമസിസ്റ്റ്, ലൈബ്രേറിയൻ, ജൂനിയർ ഇൻസ്ട്രക്ടർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപക, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, വാർഡൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 05, 2024
Reported By Admin
Government job openings in various sectors including medical, IT, and education roles available thro

താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള ഇന്ത്യാ ഗവ. നടത്തുന്ന മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് (എംആർടി) അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (കെയുഎച്ച്എസ്) അംഗീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്സ് അല്ലെങ്കിൽ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുടെ മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമ. പ്രായപരിധി 41 വയസ്സ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം.

ഫാർമസിസ്റ്റ് കരാർ നിയമനം

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 6 മാസത്തേക്ക് മുതൽ ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.മാസം ശംബളം 22000/-രൂപ. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, ,വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ഒക്ടോബർ 14 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പ്രൈമറി ഹെൽത്ത് സെൻറർ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുകേണ്ടതാണ്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത ഡിഫാം / ബീഫാം, കേരള സ്റ്റേറ്റ് ഫാർമ്മസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് 14/10/2024 ന് 40 വയസ്സ് കൂടാൻ പാടില്ല. ഫോൺ 04868 232285.

ടൂറിസ്റ്റ് ഗൈഡ് ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഈഴവ/ബില്ല/തീയ്യ വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഇ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, ഇതര വിഭാഗത്തിലും, പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കുന്നതാണ്. ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ എൻ. റ്റി. സി. / എൻ. എ. സി. യും , 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടൂർ & ട്രാവൽ മാനേജ്മെന്റിൽ 2 വർഷ ഡിപ്ലോമ, അല്ലെങ്കിൽ ടൂർ & ട്രാവൽ മാനേജ്മെന്റിൽ വൊക്കേഷണൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇന്ത്യാ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടൂറിസത്തിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സി ക്ക് മുമ്പാകെ സമർപ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. ഈഴവ/ബില്ല/തീയ്യ വിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകുന്നവർ പ്രാബല്യമുള്ള നോൺ- ക്രിമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാർ കാർഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തേണ്ടതാണ്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും അവയുടെ പകർപ്പുകളുമായി ഹാജരാകണം.. ഫോൺ:04868 272216.

കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം : 25,000 രൂപ. താല്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, ആറാം നില, ട്രിനിറ്റി സെന്റർ, കേശവദാസപുരം ജങ്ഷൻ, പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം. ഫോൺ: 9497680600, 04713501012.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മെക്കാനിക്ൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://www.gecbh.ac.in. ഫോൺ: 0471-2300484.

വാർഡനെ നിയമിക്കുന്നു

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി സ്പോർട്സ് അക്കാദമിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക വാർഡനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായം 30നും 40നും മധ്യേ ആയിരിക്കണം. കായികതാരങ്ങൾക്ക് മുൻഗണനയുണ്ട്. 40നും 52നും ഇടയിൽ പ്രായമുള്ള വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 11 വൈകീട്ട് അഞ്ചിനു മുൻപായി മലപ്പുറംജില്ലാസ്പോർട്സ് കൗൺസിൽ, സിവിൽസ്റ്റേഷൻ, മലപ്പുറം, 676505 എന്ന വിലാസത്തിൽ സമർപ്പിക്കണം. കായികതാരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 6282133943.

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്

തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓക്സിലറി നേഴ്സ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഏഴിന് രാവിലെ 11ന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0494 2687505.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.