- Trending Now:
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്പായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും.
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എൻ.എം കോഴ്സ് വിജയം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് ഇരു തസ്തികകളിലും മുൻഗണന ലഭിക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എൻ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എൻട്രി ഓപ്പേറേറ്റർ തസ്തികയിലേക്കും ഇന്റർവ്യൂ നടക്കും. മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ.
മഞ്ചേരി ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ ടർണിങ്, ഓട്ടോമൊബൈൽ, കാർപ്പെന്ററി, വെൽഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളിൽ ഒഴിവുളള ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐയാണ് യോഗ്യത. ടർണിങ് ട്രേഡിലേക്ക് സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30 നും ഓട്ടോമൊബൈൽ ട്രേഡിലേക്ക് സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനും കാർപ്പെന്ററി ട്രേഡിലേക്ക് സെപ്റ്റംബർ 10 ന് രാവിലെ 9.30 നും വെൽഡിങ് ട്രേഡിലേക്ക് സെപ്റ്റംബർ 10 ന് രാവിലെ 11.30 നും ഫിറ്റിങ് ട്രേഡിലേക്ക് സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് രണ്ടിനും ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 2766185, ഇ.മെയിൽ: thsmji@gmail.com.
വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ചൈൽഡ് ഹുഡ് ഇമോഷണൽ ഡിസോർഡേഴ്സ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 2024 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവർക്കായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വെച്ച് സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 297 8888, 9020290276.
കണ്ണൂർ: ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ04902474700.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.