- Trending Now:
തവനൂരിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 18ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസായിരിക്കണം. 50 വയസ്സ് കവിയരുത്. ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0494-2698822. ഇമെയിൽ: govoahtvnr@gmail.com.
മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ അധികാര പരിധിയിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന ഫാർമസിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. എൻ.സി.പി/സി.സി.പി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 16ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സ് കവിയാത്ത വനിതകളായിരിക്കണം. കുറഞ്ഞ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ എംഎ, ബി.എഡ്, സെറ്റ്. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, വാടക്കൽ പി ഒ, ആലപ്പുഴ, പിൻ 688003, എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 17 ന് വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902544637.
നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലയിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 17 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജർ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകലും, പകർപ്പുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്. പതിനഞ്ചുപേരിൽ കൂടുതൽ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ ഉണ്ടാകും. യോഗ്യത എ എൻ എം , എം എസ് ഓഫീസ് . കല്ലാർ ആയുർവേദ ആശുപത്രിയിലാണ് ഒഴിവുള്ളത് .പ്രതിമാസ വേതനം 13500 രൂപ. പ്രായപരിധി 40 വയസ് .കൂടുതൽ വിവരങ്ങൾക്ക് 9495578090, 8113813340.
കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ്ആൻഡ് മാനേജ്മെന്റിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി. പ്രൊഫസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 17 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഫോൺ: 0477 2267311, 9846597311.
നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലയിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 17 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജർ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകലും, പകർപ്പുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്. പതിനഞ്ചുപേരിൽ കൂടുതൽ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ ഉണ്ടാകും. യോഗ്യത എ എൻ എം , എം എസ് ഓഫീസ്. കല്ലാർ ആയുർവേദ ആശുപത്രിയിലാണ് ഒഴിവുള്ളത് .പ്രതിമാസ വേതനം 13500 രൂപ. പ്രായപരിധി 40 വയസ് .കൂടുതൽ വിവരങ്ങൾക്ക് 9495578090, 8113813340.
ഫുൾ ടൈം സ്വീപ്പർ തസ്തികയിലേക്ക് ആയുഷ് മിഷൻ ഇടുക്കി ജില്ലയിൽ കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 20 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജർ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകലും, പകർപ്പുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്. യോഗ്യത - പത്താം ക്ലാസ്സ്, ഒഴിവുകൾ - 1, പ്രതിമാസ വേതനം 12000 രൂപ, പ്രായപരിധി 40 വയസ്. കൂടുതൽ വിവരങ്ങൾക്ക് 9495578090, 8113813340.
അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, സ്ഥിരതാമസം, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസലുമായി പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ - 04936 260423.
വയനാട്: ജില്ലയിൽ സിവിൽ ജുഡീഷ്യൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷൽ അതിവേഗ കോടതികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിൽ ഒഴിവ്. നീതിന്യായ വകുപ്പിൽ നിന്നും സമാന തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിൽ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകർക്ക് 62 വയസ് പൂർത്തിയാകാൻ പാടില്ല. താത്പര്യമുള്ളവർ ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളിൽ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൽപ്പറ്റ, വയനാട് 673122 വിലാസത്തിൽ ഡിസംബർ 16 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാലായോ നൽകണം. കവറിനു മുകളിൽ താത്ക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകൾ dtcourtkpt@kerala.gov.in ലും സ്വീകരിക്കും. ഫോൺ - 04936 202277.
പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം കാസ്പ് ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 17-ന് വൈകിട്ട് നാലു വരെ നൽകാം. യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ് റൈറ്റിംഗ് മുൻപരിചയവും അഭികാമ്യം. ഫോൺ 0484-2487259.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.