Sections

ജൂനിയർ ഇൻസ്ട്രക്ടർ, ബ്ലോക്ക് കോ ഓർഡിനേറ്റർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ്, ട്രേഡ്സ്മാൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റന്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Thursday, Dec 19, 2024
Reported By Admin
Vacancy for various posts like Junior Instructor, Block Coordinator, Medical Officer, Assistant, Tra

ജൂനിയർ ഇൻസ്ട്രക്ടർ കൂടിക്കാഴ്ച്ച 21ന്

വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 21 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത-സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി /എൻഎസിയും മൂന്നുവർഷ പ്രവൃത്തിപരിചയവും. ഫോൺ- 04672 341666.

ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ

കണ്ണൂർ: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ -

  1. ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് - ഒന്ന്, യോഗ്യത- വിഎച്ച്എസ്സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
  2. ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
  3. ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് - മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.

അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ - 0497 2702080.

അസിസ്റ്റന്റ് നിയമനം

കേരളത്തിലെ പത്താംതരം പാസായ വിദ്യാർത്ഥികൾക്ക് തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ ട്രെയിനർമാർ, സ്കിൽ സെന്റർ അസിസ്റ്റന്റുമാർ എന്നിവരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും https://ssakerala.in ൽ ലഭ്യമാണ് ഫോൺ : 0491 2505995 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.

മെഡിക്കൽ ഓഫീസർ ഒഴിവ്

ഇടുക്കി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭ്യത്യം) തസ്തികയിൽ 1455 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവ്. ബി എ എം എസ് ബിരുദവും കൗമാരഭ്യത്യത്തിൽ ബിരുദാന്തരബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഇടുക്കി കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 24 ന് മുൻപായി നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഫിറ്റിങ് ട്രേഡ്സ്മാൻ ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിറ്റിങ് ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ19 ന് രാവിലെ 11ന് കോളേജിൽ ഹാജരാകേണ്ടതാണ്.

മെഡിക്കൽ ഓഫീസർ ഒഴിവ്

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ 1455 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ബിഎഎംഎസ് ബിരുദവും കൗമാരഭൃത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഉദ്യോഗാ4ഥികൾ എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 24 നു മു9പ് ഹാജരാകണം.

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റന്റന്റ് അഭിമുഖം

യുവജന കമ്മീഷൻ ഓഫീസിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംക്ലാസ് പാസായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം. ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായിരിക്കണം. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്താണ് അഭിമുഖം. ഡ്രൈവർ കം അറ്റൻഡർ തസ്തികയുടെ രജിസ്ട്രേഷൻ രാവിലെ 8 മുതൽ 9 വരെയും ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ എം.എം.വി. ട്രേഡിൽ എസ്.ഐ.യു.സി.എൻ വിഭാഗത്തിനും സി.എച്ച്.എൻ.എം ട്രേഡിൽ ഈഴവ വിഭാഗത്തിനും വെൽഡർ ട്രേഡിൽ ഒ.ബി.സി, ഒ.സി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 27 ന് നടത്തുന്നു. എം.എം.വി, സി.എച്ച്.എൻ.എം ട്രേഡുകളിൽ യഥാക്രമം രാവിലെ 10.30, 11.30 നും വെൽഡർ ട്രേഡിൽ ഉച്ചയ്ക്ക് 2 നും അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.