- Trending Now:
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തരം ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. പ്രതിദിനം 400 രൂപയാണ് വേതനം. താൽപര്യമുള്ളവർ അപേക്ഷയും, അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ട് രാവിലെ 10.30 ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006449.
മത്സ്യഫെഡിന് കീഴിൽ പറവണ്ണയിൽ ആരംഭിക്കാനിരിക്കുന്ന പെട്രോൾ ഡീസൽ ബങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സെയിൽസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. നിയമനത്തിനായി ജൂലൈ 10 ന് പകൽ 11 മണിക്ക് മത്സ്യഫെഡിന്റെ തിരൂർ കെ ജി. പടിയിലുള്ള ജില്ലാ ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാവണം.
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഈ അധ്യയന വർഷം ഉറുദു വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു ജി സി നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക https://ghctethalassery.ac.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ ഒമ്പതിനകം നേരിട്ടോ തപാലിലോ കോളേജിൽ സമർപ്പിക്കണം. ഫോൺ: 0490 2320227, 9188900212.
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെകനിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.
മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക് (23), ധോബി (14), സ്വീപ്പർ (7), ബാർബർ (8), വാട്ടർ കാരിയർ (5) എന്നീ വിഭാഗങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള മുൻപരിചയമുള്ളവർ ജൂലൈ നാലിന് രാവിലെ 10.30ന് ആധാർ കാർഡിന്റെ പകർപ്പ് സഹിതം കെ എ പി ബറ്റാലിയൻ ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാവുക. ഫോൺ: 0497 2781316.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഈ അധ്യയന വർഷം വിവിധ വകുപ്പുകളിൽ നിലവിലുളള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 10ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.
തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലേക്ക് ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റിനെ (ഡോറ) ആവശ്യമുണ്ട്. 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.ഡി.എസിനു കീഴിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 18ന് തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിയുടെ നിയമന കാലാവധി 179 ദിവസമായിരിക്കും.
തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജിലെ പീഡോഡോൺടിക്സ് വിഭാഗത്തിലേക്കും പുലയനാർക്കോട്ട ഡെന്റൽ ലാബിലേക്കും ഒരോ ഡെന്റൽ മെക്കാനിക്കിനെ ആവശ്യമുണ്ട്. 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.ഡി.എസിനു. കീഴിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 19ന് തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിയമന കാലാവധി 179 ദിവസമായിരിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.