- Trending Now:
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ ഇലക്ട്രിക് ഗുഡ്സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോർ വീലർ ലൈസൻസ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായ പരിധി 50 വയസ്സ്. എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽരേഖകളുമായി ജൂലൈ ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ- 04936286644.
കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച് എസ് എസ് ടി സീനിയർ സോഷ്യോളജി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
സുൽത്താൻ ബത്തേരി പൂമല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മറ്റ് പ്രായോഗിക-പരിജ്ഞാന യോഗ്യത തെളിക്കുന്ന സാക്ഷ്യപത്രങ്ങളുമായി ജൂലൈ 11 ന് രാവിലെ 11 ന് ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. ഫോൺ- 9605974988.
ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും അസൽ സർട്ടി ഫിക്കറ്റിന്റെ പകർപ്പും സഹിതം ജൂലൈ നാലിത് പറൽ 10.30 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണം.
പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2024 -25 അധ്യയന വർഷം ഒഴിവുള്ള എച്ച് എസ് ടി നാച്ചുറൽസയൻസ് തസ്തികയിലേക്കും (ഒരു ഒഴിവ്), മ്യൂസിക് ടിച്ചർ തസ്തികയിലേക്കും (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 3 ബുധനാഴ്ച്ച 1 മണിക്ക് സ്കൂളിൽ വച്ച് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ,സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവ സഹിതം എത്തേണ്ടതാണ്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചക്കുപള്ളം,വണ്ടൻമേട്, ഇരട്ടയാർ,കാഞ്ചിയാ4,അയ്യപ്പൻകോവിൽ,ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ തെറാപ്പി ആവശ്യമുള്ള കുട്ടികൾക്കുവേണ്ടി തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ ചെയ്യുന്നതിനാണ് ആളെ ആവശ്യമുള്ളത് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.വിലാസം ശിശുവികസനപദ്ധതി ആഫീസർ , ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, സ്ക്കൂൾ കവല, കട്ടപ്പന,685508 .അവസാന തീയതി ജൂലൈ 15 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9496337561.
തൃശ്ശൂർ ജില്ലയിലെ വിവിധ ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് II, ആയുർവേദ നേഴ്സ് ഗ്രേഡ് II എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എൽ സി, ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ ആയുർവേദ ഫാർമസിസ്റ്റ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ആയുർവേദ നേഴ്സ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എൽ സി, ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ ആയുർവേദ നേഴ്സിംഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 നും ആയുർവേദ ഫാർമസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 5 ന് രാവിലെ 10.30 നും ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ (തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിനു സമീപം വെസ്റ്റ് പാലസ് റോഡിൽ) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സർവീസിൽ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2334313.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഓട്ടോമൊബൈൽ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: (ഓട്ടോമൊബൈൽ). താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006495, 0497 2871789.
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സർവകലാശാല ബിരുദം, വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവർക്ക് മുൻഗണന, മുതിർന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും. തുടർന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് തിരിച്ചറിയൽ രേഖ, ആധാർ, പാസ് പോർട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി നേരിട്ട് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.