Sections

ഡാറ്റ എൻട്രി ഓപ്പറേറ്റർ, അധ്യാപക, നഴ്സിംങ് അസിസ്റ്റന്റ്, അറ്റൻഡർ, മൾട്ടിപ്പർപ്പസ് വർക്കർ, അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Wednesday, Jul 24, 2024
Reported By Admin
Job Offers

അധ്യാപക നിയമനം

പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ചിത്രകല അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ജൂലായ് 29 ന് രാവിലെ 11 ന് സ്കൂൾ ഒ#ാഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് അധ്യയനം നടത്തണം. ഫോൺ 04936 296095, 8943713532.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ദ്വാരക സർക്കാർ പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ജൂലായ് 26 ന് രാവിലെ 10 ന് കോളേജിൽ മത്സര പരീക്ഷയും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04935 293024

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ഒഴിവുളള ഓവർസിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷം ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ജൂലായ് 27 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04936 282422

സൈക്കോളജി അപ്രന്റീസ് നിയമനം

മാനന്തവാടി ഗവ. കോളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 26 ന് രാവിലെ 11 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04935-240351.

അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട് സ് ആന്റ് സയൻസ് കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെറ്റിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ജൂലൈ 26 ന് രാവിലെ 11.30 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങൾക്ക് getanur.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ എടക്കര പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഒഴിവ് വരുന്ന അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ചവർക്കും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷം ഇളവ് അനുവദിക്കും. എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് എട്ടു വരെയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും. ശിശു വികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് നിലമ്പൂർ അഡീഷണൽ, സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം, മുസ്ലിയാരങ്ങാടി, എടക്കര, 679331 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ: 04931 275004.

അധ്യാപക നിയമനം

മങ്കട ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), അറബിക് (ജൂനിയർ) അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂലൈ 26 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6238 858 366.

സൈക്കോളജി അപ്രന്റിസ് നിയമനം

പട്ടാമ്പി ഗവ. സംസ്കൃൃത കോളേജിൽ 'ജീവനി മെന്റൽ വെൽബീയിങ്' പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർക്കായി ജൂലൈ 26 ന് രാവിലെ 10 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2212223.

മങ്കട ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ 'ജീവനി മെന്റൽ വെൽബീയിങ്' പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മങ്കട ഗവ. കോളേജിലേക്കുള്ള അപേക്ഷകർക്ക് ജൂലൈ 26 ന് രാവിലെ 10 മണിക്കും മലപ്പുറം ഗവ. കോളേജിലേക്കുള്ള അപേക്ഷകർക്ക് ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണിക്കും അതത് കോളേജ് ഓഫീസുകളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ : 04933 202135 (മങ്കട), 0483 2734918 (മലപ്പുറം).

നിയമനം

നാഷണൽ ആയുഷ് മിഷൻ വഴി കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 40 വയസ്സിൽ താഴെയുള്ള ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്ക് ജൂലൈ 30 ന് രാവിലെ 11 ന് ഡിസ്പെൻസറിയിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഫേൺ 9495175257, 0497 2796111.

അസി. പ്രഫസർ ഇന്റർവ്യൂ

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോേളജിൽ സിവിൽ എഞ്ചിനീയറിങ്ങ് വകുപ്പിൽ അസി. പ്രഫസർമാരുടെ ഒഴിവിലേക്ക് ജൂലൈ 24ന് ഇന്റർവ്യൂ നടക്കും. താൽപ്പര്യമുളള ഉദ്യോഗാർഥികൾ രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

കണ്ണൂർ കിഫ്ബി രണ്ട് കാര്യാലയത്തിൽ താൽകാലിക ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ അപേക്ഷ സ്പെഷ്യൽ തഹസിൽദാർ (എൽ എ) കിഫ്ബി 2 താണ, കണ്ണൂർ, പിൻകോഡ് - 670012 എന്ന വിലാസത്തിൽ ആഗസ്റ്റ് എട്ട് നകം സമർപ്പിക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

സമഗ്രശിക്ഷാ, കേരളം ജില്ലാ പ്രോജക്ട്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഒഴിവുള്ള ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എച്ച് എസ് എസ് ടി/ വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി( ജൂനി:) , / എച്ച് എസ് ടി/ പ്രൈമറി ടീച്ചേഴ്സ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വൈകിട്ട് 5 മണി .
അപേക്ഷിക്കുന്ന അധ്യാപകർക്ക് ( ഗവൺമെന്റ് ആൻഡ് എയ്ഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവന കാലാവധി ഉണ്ടാകണം. വിലാസം ജില്ലാ പ്രോജക്ടട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയം, സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ)- കണ്ണൂർ ട്രെയിനിങ്ങ് സ്കൂളിന് സമീപം, തലശ്ശേരി റോഡ്, കണ്ണൂർ -670002.

താത്കാലിക അദ്ധ്യാപക നിയമനം

നെരുവമ്പ്രം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യത എം എസ്സി ഫിസിക്സ്, ബി. എഡ്, സെറ്റ്. അഭിമുഖം ജൂലൈ 25 രാവിലെ 10 ന് സ്കൂളിൽ നടക്കും. ഫോൺ 9744267674.

വാക്-ഇൻ-ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എ.എൻ.എം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 11,550 രൂപ. അറ്റൻഡർ തസ്തികയിൽ എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 10,500 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 1. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 7ന് രാവിലെ 10.30നും അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ ആഗസ്റ്റ് 8ന് രാവിലെ 10.30നും നടക്കും. നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാംനിലയിലാണ് ഇന്റർവ്യു നടത്തുന്നത്. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.nam.kerala.gov.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.