Sections

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് അധ്യാപക, ഡ്രൈവർ കം അറ്റൻഡന്റ്, ലൈഫ് ഗാർഡ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Saturday, Jul 06, 2024
Reported By Admin
Job Offers

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താല്ക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം. കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.

ഇന്റർവ്യൂ ജൂലൈ 16ന്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഹിന്ദി അധ്യാപക നിയമനം

തൃശൂർ രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ ഹിന്ദി അധ്യാപക തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത- ബി.എ, എം.എ, ബി.എഡ് ഹിന്ദി, കെ-ടെറ്റ് (കാറ്റഗറി മൂന്ന്)/ സെറ്റ്. എം.എഡ്, എം.എ എജ്യൂക്കേഷൻ, പി.എച്ച്.ഡി, എം.ഫിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂലൈ 11ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2332340, 9446788320.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളജിൽ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗണിതം, ഫിസിക്സ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ യോഗ്യത- പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദം. സിവിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ (പ്ലമ്പിങ്, സ്മിത്തി, ഫൗണ്ട്രി)- പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ/ തത്തുല്യം. ഡെമോൻസ്ട്രേറ്റർ (സിവിൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) - പ്രസ്തുത വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലൈ 10ന് രാവിലെ 11ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.

അധ്യാപക നിയമനം

മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) പൊളിറ്റിക്കൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രിൻസിപ്പൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495211559.

ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എൽ.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

ലക്ചറർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുളള ഒരു സിവിൽ എഞ്ചിനീയറിങ് ലക്ചറർ തസ്തികയിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക്. ബിരുദമാണ് യോഗ്യത. താൽപര്യമുളള ഉദ്യോഗാർഥികൾ ജൂലൈ 11 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

ലൈഫ് ഗാർഡ് നിയമനം

ആലപ്പുഴ: 2024 ഓഗസ്റ്റ് ഒന്ന് മുതൽ 2025 ജൂൺ ഒമ്പത് വരെ ആലപ്പുഴ ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനത്തിനും പട്രോളിങ്ങിനുമായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ രേഖകൾ സഹിതം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി, ആലപ്പുഴ 688561 മേൽവിലാസത്തിൽ ജൂലൈ 19 നകം അപേക്ഷ നൽകണം. അപേക്ഷാർത്ഥികൾ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് സ്ഥാപനത്തിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിവരായിരിക്കണം. പ്രായം: 20 നും 45നുമിടയിൽ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ശേഷിയുള്ളവരായിരിക്കണം. ലൈഫ് ഗാർഡായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ 0477 2297707.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.