Sections

കെയർ ടേക്കർ, ഡ്രൈവർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ആയുർവേദ നേഴ്സ്, ലാബ് അസിസ്റ്റന്റ്, ഇസിജി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Feb 13, 2025
Reported By Admin
Vacancy for various posts like Care Taker, Driver, Guest Instructor, Ayurvedic Nurse, Lab Assistant,

കെയർ ടേക്കർ ഒഴിവ്

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ കെയർ ടേക്കർ ഒഴിവ്. താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി 20ന് രാവിലെ 10ന് കൂടികാഴ്ച നടത്തും. യോഗ്യത പ്ലസ്ടു, ആർ.സി.ഐ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദം. ഇവരുടെ അഭാവത്തിൽ പ്ലസ്ടു യോഗ്യതയുള്ള സേവനതൽപ്പരായ പരിചയസമ്പന്നരെ പരിഗണിക്കും. പ്രായ പരിധി 25 നും 45നും മദ്ധ്യേ. ഫോൺ-04994 237276.

ഡ്രൈവർ നിയമനം

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മ ബഡ്സ് സ്കൂളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും. പുല്ലൂർ പെരിയ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത - ഹെവി പാസഞ്ചർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം. ബയോഡാറ്റ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 വൈകുന്നേരം അഞ്ച്. ഫോൺ- 0467 2234030, 9496049659.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഗവ.ഐടിഐ തോട്ടടയിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 18 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പട്ടികജാതി-വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ : 04972835183.

എഡ്യൂക്കേറ്റർ നിയമനം: കൂടിക്കാഴ്ച്ച 17 ന്

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മുട്ടികുളങ്ങരയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റർ തസ്തികയിൽ ഫെബ്രുവരി 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തുന്നു. പ്രതിമാസം പതിനായിരം രൂപ നിരക്കിൽ ഒരു അധ്യയന വർഷത്തേക്കാണ് നിയമനം. അപേക്ഷകർ ബി.എഡ്. പാസായവരും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. പ്രവൃത്തി സമയം രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും ആയിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9895206272.

ആയുർവേദ നേഴ്സ് ഒഴിവ്: കൂടിക്കാഴ്ച്ച 17 ന്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച്ച ഫെബ്രുവരി 17 രാവിലെ 10.30 ന് സുൽത്താൻപേട്ടയിലെ ജില്ലാ ഓഫീസിൽ നടക്കും. എസ്.എസ്.എൽസിയും കേരള സർക്കാർ അംഗീകരിച്ച ആയുർവേദ നഴ്സസ് കോഴ്സ് (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ കോഴ്സ്) ആണ് നിർദ്ദിഷ്ട യോഗ്യത. പ്രായ പരിധി 18-36. കൂടിക്കാഴ്ച്ചയ്ക്ക് ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എത്തിച്ചേരണമെന്ന് ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 04912544296.

കരാർ നിയമനം

കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മോർച്ചറി, ഫാർമസി വിഭാഗങ്ങളിലേക്ക് ഒരുവർഷ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തിൽ

  • ജൂനിയർ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയൻസ്
  • മോർച്ചറി അറ്റൻഡർ : രണ്ട്, ഏഴാം ക്ലാസ്
  • സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടൻ
  • ഡേറ്റ എൻട്രി ഓപ്പറേറ്റർ: രണ്ട്, കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സർവകലാശാലയിൽനിന്നുളള പഠനം പൂർത്തീകരിച്ചവർ (ആരോഗ്യമേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണന).
  • പബ്ലിക് റിലേഷൻ ഓഫീസർ: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലർ കോഴ്സ്.
  • ആംബുലൻസ് ഡ്രൈവർ : മൂന്ന്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസൻസും ബാഡ്ജും).
  • ഇസിജി ടെക്നീഷ്യൻ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ, ബാച്ചിലർ ഇൻ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ.
  • ഫാർമസിസ്റ്റ് : രണ്ട്, ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
  • ക്ലർക്ക് : ഒന്ന് , പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടർ പരിജ്ഞാനം).

യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിൻസിപ്പൽ/സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468 2344823.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.