Sections

അസിസ്റ്റന്റ് പ്രൊഫസർ, ഹയർസെക്കൻഡറി അധ്യാപക, പാലിയേറ്റീവ് നഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിമയമനങ്ങൾക്കായി അവസരം

Monday, Jul 01, 2024
Reported By Admin
Job Offer

അസിസ്റ്റന്റ് പ്രൊഫസർ: കരാർ നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗത്തിലും ജനറൽ സർജറി വിഭാഗത്തിലും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗത്തിൽ ഒരു ഒഴിവും സർജറി വിഭാഗത്തിൽ ഒമ്പത് ഒഴിവുമാണുള്ളത്. പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗത്തിലേക്ക് എം.സി.എച്ച്/ ഡി.എൻ.ബി.യും ജനറൽ സർജറി വിഭാഗത്തിലേക്ക് എം.എസ്. / ഡി.എൻ.ബി.യുമാണ് ആവശ്യമായ യോഗ്യത. രണ്ട് തസ്തികയിലേക്കും മൂന്ന് വർഷ അധ്യാപക പരിചയ(പി.ജി. കാലയളവ് പരിഗണിക്കും)വും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്. അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 11-ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ ജനന തീയതി, മേൽവിലാസം വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പുമായി എത്തണം.

പാലിയേറ്റീവ് നഴ്സ് നിയമനം

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ പാലിയേറ്റീവ് നഴ്സ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ എട്ട് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം ഫോൺ-04396 202418.

അധ്യാപക നിയമനം

കല്ലൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ്, കൊമേഴ്സ് വിഷയത്തിൽ ദിവസവേതനത്തിന് അധ്യപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം 04936 270052.



തൊഴിൽ വാർത്ത അപ്‌ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.