Sections

Job News: ക്ലർക്ക്, ഗസ്റ്റ് അധ്യാപക, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ഒഴിവ്

Wednesday, Jul 12, 2023
Reported By Admin
Job Offer

ക്ലാർക്ക് നിയമനം

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക്/ ബി.ഇ ബിരുദവും, എം.ടെക്ക് / എം. ഇ ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് www.gecbh.ac.in മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484/85, 9074866202.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കേന്ദ്രാവിഷ്കൃത പദ്ധതിയായ മിഷൻ ശക്തിയുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ രൂപീകരിക്കുന്ന ' ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിൽ'ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. ശമ്പളം പ്രതിമാസം 18000 രൂപയായിരിക്കും. പ്രായം 18 നും 40 നും മധ്യേയായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ, ഐടി വിഷയങ്ങളിലുള്ള പരിജ്ഞാനം, സർക്കാർ അല്ലെങ്കിൽ ഐടി സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ, ഐടി മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 വൈകുന്നേരം 5 മണി. ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി, പിൻ 685603 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 299475.

ഓഫീസ് അറ്റൻഡന്റ് നിയമനം

കണിയാമ്പറ്റ ഗവ. യു.പി സ്കൂളിൽ ഒഴിവുളള ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും അധിക യോഗ്യതാ സർട്ടിഫിക്കറ്റുമായി ജൂലൈ 14 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 286119.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.