Sections

കെയർ ടേക്കർ, സീനിയർ റസിഡന്റ്, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ, സ്റ്റാഫ് നേഴ്സ്, ആശുപത്രി അറ്റൻഡന്റ്, സീനിയർ, ജൂനിയർ അനലിസ്റ്റ്, ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങി തസ്തികകളിലേക്ക് നിയമനാവസരം

Thursday, Feb 06, 2025
Reported By Admin
Vacancy for Caretaker, Senior Resident, Part Time High School Teacher, Staff Nurse, Hospital Attenda

കെയർ ടേക്കറുടെ താൽക്കാലിക ഒഴിവ്

മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കറുടെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/ആശ്രിതർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫെബ്രുവരി 19ന് അഞ്ചുമണിക്ക് മുൻപ് ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2371187.

സീനിയർ റസിഡന്റ് തസ്തികയിൽ താത്കാലിക ഒഴിവ്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ 15 താത്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ് ബിരുദം/ ബിരുദാനന്തര ബിരുദം/ DNB, കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള 18നും 50നും മധ്യേ പ്രായപരിധിയുള്ള ഉദ്യോ?ഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 12ന് മുമ്പ് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അഭിമുഖം

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ - മലയാളം (കാറ്റഗറി നമ്പർ : 597/2023) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 19, 20 തീയ്യതികളിലായി പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,മറ്റു അസ്സൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

സ്റ്റാഫ് നേഴ്സ്: കൂടിക്കാഴ്ച 11-ന്

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് കീഴിലുള്ള മെഡിസിൻ വിഭാഗത്തിലെ ഉഷസ്സ് (എ.ആർ.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത - ബി എസ് സി നഴ്സിംഗ്/ജിഎൻഎം. ഉയർന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തിൽ) നിയമാനുസൃത ഇളവുകൾക്ക് അർഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം: മൊത്ത വേതനം 21,000 രൂപ. വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10:30 മണിക്ക് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസിൽ എത്തണം. വിശദാംശങ്ങൾ മെഡിക്കൽ കോളേജിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ - 0495 2350216.

ആശുപത്രി അറ്റൻഡന്റ് ജോലി ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒഴിവുള്ള ആശുപത്രി അറ്റൻഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും.  ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. സമീപ പ്രദേശത്തുള്ളവർക്കും സമാന ജോലി ചെയ്തവർക്കും മുൻഗണന ലഭിക്കും. 59 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.

സീനിയർ, ജൂനിയർ അനലിസ്റ്റ്

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ (സിഎഫ്ആർഡി) ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ (എഫ്ക്യുഎംഎൽ) കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ, ജൂനിയർ അനലിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാർക്കിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രി/ബയോ കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (എൻഎബിഎൽ അക്രഡിറ്റഷൻ ഉള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം) ഉള്ളവർക്ക് സീനിയർ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ ഫുഡ് ടെക്നോളജി വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് ജൂനിയർ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം.  വെബ്സൈറ്റ്; www.supplycokerala.com, www.cfrdkerala.in, ഫോൺ : 0468 2961144

ക്ലർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

കേരള സർക്കാരിന്റെ കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക്ക് )  പൊയ്യ ഫാമിൽ ക്ലർക്ക് കം അക്കൗണ്ടിന്റെ താൽകാലിക തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ്. ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ എന്നിവയാണ് യോഗ്യത.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഫെബ്രുവരി 11 രാവിലെ 10.30 ന് പൊയ്യ ഫാമിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ:8078030733.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.