Sections

ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടർ, ഫാർമസിസ്റ്റ്, അധ്യാപക, ഡ്രൈവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Friday, Jun 28, 2024
Reported By Admin
Job Offer

കൂടിക്കാഴ്ച

ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ ഡ്രൈവർമാരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 29 ന് രാവിലെ 10.30 ന് നടക്കും. ഫോൺ 04936 205424.

ഫാർമസിസ്റ്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി ഫാർമസിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ- 04936 282854.

കുടുംബശ്രീയിൽ നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിൽ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സിആർപി തസ്തകകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടിൽ, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം. ഐഎഫ്സ്സി ആങ്കർ തസ്തികയിൽ ഡിഗ്രി/ഡിപ്ലോമ അഗ്രികൾച്ചർ/എലൈഡ് സയൻസസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സീനിയർ സിആർപിക്ക് കൃഷി സഖി/പശുസഖി/അഗ്രി സിആർപിയായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകർ അതത് ബ്ലോക്കിൽ താമസിക്കുന്നവരായിരിക്കണം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നൽകണം. ഫോൺ- 04936-299370, 9562418441.

ഗസ്റ്റ് ലക്ചർ അഭിമുഖം

കാഞ്ഞിരംകുളം ഗവ. കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ 2025 മാർച്ച് 31 വരെ ഗസ്റ്റ് ലക്ചറെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

സംസ്കൃതം അധ്യാപക ഒഴിവ്

പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജിൽ സംസ്കൃതം ജനറൽ വിഭാഗത്തിൽ താത്ക്കാലിക അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480 2802213.

ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്

കളമശ്ശരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഇനി പറയുന്ന ട്രേഡിൽ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29 ന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. വയർമാൻ: ഒരു ഒഴിവ് (ഇടിബി): യോഗ്യത:- ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണ്ക്സ് അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോ പ്ലേറ്റർ: രണ്ട് ഒഴിവ് , (ഇടിബി - ഓപ്പൺ) യോഗ്യത:- അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത 3 വർഷ ഡിപ്ളോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻഎസി യും, 3 വർഷത്തെ പ്രവൃത്തി പരിചയവും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.