Sections

നിരവധി ഒഴിവുകൾ - ജോലി നേടാൻ അവസരം

Saturday, Mar 11, 2023
Reported By Admin
Job Offer

ജോലി നേടാൻ അവസരം


വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്/ അഡീഷണൽ കൺസൾട്ടന്റ് (ടെക്നിക്കൽ), ജൂനിയർ കൺസൾട്ടന്റ് (ടെക്നിക്കൽ) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി പത്താം ക്ലാസ് പാസ്സായതും എൽഎംവി ഡ്രൈവിങ് ലൈസൻസുള്ളതുമായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരുമായിരിക്കണം. യോഗ്യതകളും മറ്റ് വിശദാശങ്ങളും ബോർഡിന്റെ വെബ്സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്, 45,000 രൂപ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഏപ്രിൽ നാലിനു രാവില 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള 549 തസ്തികകളിലെ 5369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മുഖേനയായിരിക്കും നിയമനം. വിശദമായ വിജ്ഞാപനവും വിവരങ്ങളും ssc.nic.in, ssckkr.kar.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.

രജിസ്ട്രാർ ഒഴിവ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റീസെർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ -നാറ്റ്പാക്, കെ.കരുണാകരൻ ട്രാൻസ്പാർക്ക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ മാർച്ച് 24നു മുമ്പ് ലഭിക്കത്തവിധം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾ www.natpac.kerala.gov.in ൽ ലഭിക്കും.

കെഎസ്ഐഡിസിയിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ജനറൽ കാറ്റഗറി - 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ ബിരുദം കൂടാതെ സിഎ / ഐസിഡബ്ളിയുഎഐ/ എഫ്സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്മെന്റിൽ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡവലപ്മെന്റ് ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89000- 1,20,000, മറ്റ് ആനുകൂല്യങ്ങൾ. അപേക്ഷകർക്ക് 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.

കമ്പനി സെക്രട്ടറി (ജനറൽ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിരിക്കണം. എൽഎൽബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോർപറേഷൻ, എൻബിഎഫ്സി എന്നിവയിലോ 15 വർഷത്തെ പ്രവൃത്തി പരിചയം. കോർപറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സർക്കാർ ഏജൻസികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകൾ ഫയൽ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങൾ. ഉയർന്ന പ്രായപരിധി: 2023 മാർച്ച് 23ന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്മെന്റ് (സിഎംഡി),തിരുവനന്തപുരം www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകീട്ട് അഞ്ച് വരെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.