- Trending Now:
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഒഴിവുളള ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എൻഞ്ചിനീയിറിങിലുള്ള ഡിപ്ലാമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സിവിൽ) / കെ.ജി.സി.ഇയാണ് ട്രേഡ്സ്മാൻ തസ്തികയിലേക്കുളള യോഗ്യത. താൽപര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 28 രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ വെളിയന്തോടിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഒമ്പത് പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിമായി സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. 2025 മാർച്ച് വരെയുള്ള കരാർ നിയമനമാണ്. നാലു ഒഴിവുകളാണുള്ളത് (രണ്ട് സ്ത്രീ, രണ്ട് പുരുഷൻ). എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവർ ആയിരിക്കണം) ആണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉളളവർക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുളളവർക്കും മുൻഗണന ലഭിക്കും. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18000 രൂപയ ഹോണറേറിയവും 2000 രൂപ യാത്രാപ്പടിയും ലഭിക്കും. ജൂൺ 27 ന് രാവിലെ 10.30 ന് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 220315.
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എൽ.ടി/ ബി.എം.എൽ.ടി വിജയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് ഫാർമസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂൺ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2457642.
സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആർ സികളിൽ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂൺ 30നകം ssakannur@gmail.com ലേക്ക് അയക്കണം. ഫോൺ: 0497 2707993.
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ തസ്തികയിൽ ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റ എന്നിവ സഹിതം ജൂൺ 27ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, നെറ്റ് /പിഎച്ച്ഡിയാണ് യോഗ്യത. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ജൂൺ 26 ന് രാവിലെ 11 ന് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 204569.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ സെക്ഷൻ ഓഫീസിൽ ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവിൽ യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 28 ന് രാവിലെ 10:30 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.
ജില്ലാ ഗവ മെഡിക്കൽ കോളേിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ പി.ജി-യും ടി.സി.എം.സി രജിസ്ട്രേഷനുള്ള സീനിയർ റസിഡൻസി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ 26 ന് രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ-04935 299424.
മുട്ടിൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ രണ്ടിന് രാവിലെ 11 ന് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ - 04936 202418.
മാനന്തവാടി നഗരസഭയുടെ കീഴിൽ ആശാവർക്കർമാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദർശിനി, കല്ലിയോട്ട്കുന്ന്, പോത്തൻ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയൽ, കാവുമ്മൂല, മുരിക്കിന്തേരി, മുയൽകുനി, വേമം, പുതിയകണ്ടി നഗറിലെ വനിതകൾക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിൽ പ്രായമുള്ള എഴുത്തും വായനയും അറിയുന്നവർക്കാണ് അവസരം. താത്പര്യമുള്ളവർ ജൂൺ 26 ന് ഉച്ചക്ക് രണ്ടിന് യോഗ്യതാ സർട്ടിഫിക്കറ്റുമായി കുറുക്കൻമൂല പി.എച്ച്.സി യിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 04935 294949.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.