- Trending Now:
അങ്കമാലി തുറവൂർ ഗവൺമെന്റ് ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ആൻഡ് വർക്ക് ഷോപ്പ് കാൽക്കുലേഷൻ ആൻഡ് സയൻസും പഠിപ്പിക്കാൻ കഴിയുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബർ 20ന് രാവിലെ 11ന് നടത്തും. തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2617485, 9846046173 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
മനയിൽകുളങ്ങര സർക്കാർ വനിതാ ഐ ടി ഐയിൽ അരിത്ത്മെറ്റിക്ക് കം ഡ്രോയിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എൻജിനീയറിങിൽ ബിവോക്/ബിരുദവും ഒരുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻജിനീയറിങിൽ മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻജിനീയറിങിൽ എതെങ്കിലും ട്രെയിഡിലുള്ള എൻ എ സി/എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ സഹിതം ഡിസംബർ 27 രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0474 2793714.
മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797.
പട്ടികവർഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കുന്നത്തിനായി കണ്ണൂർ ഐ ടി ഡിപി ഓഫീസിന്റെ പരിധിയിലുള്ള പട്ടികവർഗ്ഗക്കാരുടെ സമഗ്ര വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്നു. ഇതിനുള്ള എന്യമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബർ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, സൈറ്റ് മാനേജർ, ടി ആർ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും. പ്ലസ്ടു അല്ലെങ്കിൽ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയും, ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയിൽ സ്ഥിരതാമസക്കാരായവർക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തീകരിക്കണം. ഫോൺ: 0497 2700357.
എൻ എച്ച് എം ന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ(അനസ്തേഷ്യ), മെഡിക്കൽ ഓഫീസർ എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 23ന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ എച്ച് എം ഓഫീസിൽ ഇൻർവ്യൂ നടത്തും. യോഗ്യത: സ്പെഷ്യലിസ്റ്റ് ഡോക്ടർ(അനസ്തേഷ്യ)- എം ബി ബി എസ്, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിപ്ലോമ/ ഡി എൻ ബി ഇൻ അനസ്തേഷ്യ, ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ ഓഫീസർ- എം ബി ബി എസ്, ടി എം സി രജിസ്ട്രേഷൻ. ഫോൺ: 0497 2709920.
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04933 239217.
കിടപ്പിലായ രോഗികൾക്കും മാറാരോഗികൾക്കും ഗൃഹകേന്ദ്രീകൃത പരിചരണം കൊടുക്കുന്നതിന് മാങ്കുളം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓക്സിലറി നഴ്സിങ് ആന്റ് മിഡൈ്വഫറി കോഴ്സ് അല്ലെങ്കിൽ ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് (ബിസിസിപിഎഎൻ) കോഴ്സ് അല്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സിസിസിപിഎഎൻ) എന്നിവയിലേതെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആന്റ് മിഡൈ്വഫറി കോഴ്സോ ബിഎസ്സി നഴ്സിങ് കോഴ്സോ പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സ് (ബിസിസിപിഎൻ) വിജയിച്ചിരിക്കണം. അപേക്ഷകൾ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഡിസംബർ 22 ന് വൈകുന്നേരം അഞ്ചുമണി വരെ സ്വീകരിക്കും.
ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ സായാഹ്ന ഓ.പി നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. 20 ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തു. എംബിബിഎസ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തിച്ചേരണമെന്ന് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്. സ്റ്റുവാർഡ് 1 ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനം, റെസ്റ്റോറന്റ് ആന്റ് കൗണ്ടർ സർവ്വീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത വാച്ച് വുമൺ ഒഴിവ് 1, യോഗ്യത 7-ാം ക്ലാസ്. കുക്ക് 2 ഒഴിവ്, എസ്.എസ്.എൽ.സിയും ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റും. പാർട്ട് ടൈം സ്വീപ്പർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം സ്കാവഞ്ചർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം മെസ് ഗേൾ ഒഴിവ് 2, യോഗ്യത 4-ാം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422256, 2952256
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
20 പോലീസ് ജില്ലകളിലും തിരുവനന്തപുരം സംസ്ഥാനവനിതാസെല്ലിലുമായി 42 വനിതാ കൗൺസലർ താത്ക്കാലികനിയമനത്തിന് വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി ജി ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പ്രായപരിധി 20-50. ബയോഡേറ്റ സഹിതം ഡിസംബർ 22നകം അതത് ജില്ലാ പോലീസ് മേധാവികൾക്കും സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിലും അപേക്ഷിക്കണം. ഇ-മെയിൽ: spwomen.pol@kerala.gov.in ഫോൺ 0471 2338100.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.