- Trending Now:
ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്ക് റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഇന്ന് (ജൂലൈ 12) നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734888.
അസാപ് കേരളയുടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സുകളിൽ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം. ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മൽത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. ഫോൺ-9495422535, 9495999620, 7012394449.
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കൽ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖയുടെ അസലും പകർപ്പുമായി ജൂലൈ 17 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04936 202292.
പട്ടികവർഗ്ഗ വികസന വകുപ്പിൽ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരും, എസ്എസ്എൽസി പാസ്സായവരുമായ കണ്ണൂർ ജില്ലാക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ നിന്നും ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 0497- 2700357.
രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെ വീട്ടുപടിക്കൽ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ( ബി വി എസ് ആൻഡ് എ എച്ച്) നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് കൂടികാഴ്ചയ്ക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ 04972700267.
പെരിങ്ങോം സർക്കാർ കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക് ചറർമാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 15 രാവിലെ പത്തിന് കോളേജിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. നെറ്റ് പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്തുമണിക്ക് മുൻപായി അസ്സൽ രേഖകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ 04985 295440, 9188900211, ഇ മെയിൽ govtcollegepnr@gmail.com സൈറ്റ് ://www.gcpnr.org/
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 15 ന് രാവിലെ 10.30 മുതൽ നടക്കും. കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ബി.ടെക്കിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് ബിരുദമാണ് യോഗ്യത. പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്. ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ഡി.ഫാം ആണ് യോഗ്യത. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്. ഇന്റർവ്യു 19ന് രാവിലെ 11ന്. ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡി.എ.എൽ.ടിയാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്റർവ്യു 20ന് രാവിലെ 11ന്.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിൽ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും സെക്യൂരിറ്റി/ നൈറ്റ് വുമൺ (സ്ത്രീകൾ മാത്രം) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി 18-45. പ്രതിഫലം 12000 രൂപ. യോഗ്യത എട്ടാം ക്ലാസും എഴുത്തും വായനയും. സർക്കാർ/ അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ സേവന പരിചയം വേണം. പ്രവൃത്തി സമയം വൈകിട്ട് 5 മുതൽ രാവിലെ 9 വരെ. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫോട്ടോ പതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര - 12 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷകൾ നേരിട്ട് മാത്രമേ സ്വീകരിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2344245, 8281999051.
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്, ലക്ചറർ ഇൻ ഇസ്ട്രുമെന്റേഷൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് കൊമേഴ്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ പഠനം) ആണ് യോഗ്യത. ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ തസ്തികയിൽ അപേക്ഷിക്കാൻ ഒന്നാം ക്ലാസ് ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഫോൺ: 0471-2222935, 9400006418.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.