- Trending Now:
ആലപ്പുഴ: ജില്ലാ ടി.ബി.കേന്ദ്രം സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ഐ.ഡി.യു. പ്രൊജക്ടിലേക്ക് പാർട്ട് ടൈം മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ശമ്പളം 20000 രൂപ. അപേക്ഷ alappuzhaidu@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി ജൂൺ 30. പ്രായപരിധി 60 വയസ്. ഫോൺ 7293988923.
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. ഒരു ഒഴിവാണുള്ളത്. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്. ഉദ്യോഗാർഥികൾ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. പ്രതിമാസം 14500 രൂപയാണ് ശമ്പളം. പ്രതിദിനം 200 രൂപ ഫ്യുവൽ ചാർജും ലഭിക്കും. അപേക്ഷാ ഫോം ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസൻസ് പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2701029.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ബയോമെഡിക്കൽ, കമ്പ്യൂട്ടർ, മെക്കാനിക്കൽ, ബിസിനസ് മാനേജ്മെന്റ്, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ പാനൽ തയ്യാറാക്കുന്നു. കൂടിക്കാഴ്ച ജൂൺ 27 ന് ബയോമെഡിക്കൽ, ബിസിനസ് മാനേജ്മെന്റ്, 28 ന് കമ്പ്യൂട്ടർ, മെക്കാനിക്കൽ, ജൂലൈ രണ്ടിന് ഫിസിക്സ്, മൂന്നിന് മാത്തമാറ്റിക്സ് എന്ന ക്രമത്തിൽ നടക്കും. ബയോമെഡിക്കൽ, കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബിരുദവും, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് ലക്ചറർ തസ്തികയിലേക്ക് 60 ശതമാനം മാർക്കിൽ കുറയാത്ത കമ്പ്യൂട്ടർ അപ്ലിക്കേഷനോടൊപ്പം എം ബി എ ബിരുദം അല്ലെങ്കിൽ എം സി എ യും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ബിടെക് കമ്പ്യൂട്ടർ സയൻസും ബിസിനസ് മാനേജ്മെനറിൽ ബിരുദാനന്തര ബിരുദവും, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 0467-2211400, 9995145988.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് കൗൺസലർമാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു(സ്റ്റുഡന്റ് കൗൺസലിങ്ങിൽ പരിശീലനം നേടിയവരായിരിക്കണം).
എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കൽ/ കൗൺസലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 2024 ജനുവരി ഒന്നിന് 25നും 45നും ഇടയിൽ.
പട്ടികവർഗ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ മൂന്നിന് രാവിലെ 10.30ന് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡും വേണം. യോഗ്യത പരീക്ഷയോ തത്തുല്യമോ പാസായിരിക്കണം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ്). ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 29നകം പേര് രജിസ്റ്റർ ചെയ്യണം.
ടൂറിസം വകുപ്പിൻറ കീഴിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ തീയറി/പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിനായി മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ രണ്ട് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ബയോഡേറ്റ, ഒർജിനൽ സർട്ടിഫിക്കേറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാവുക. ഫോൺ : 04862 224601.
ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ9 ന് രാവിലെ 11.00 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ആഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/വോട്ടർ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാവുക. സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്കുളള യോഗ്യത എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്കർ ആണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കിൽ എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും ആർസിഐ സർട്ടിഫിക്കറ്റുമാണ്. പ്രായപരിധി. 45 വയസ് കവിയരുത്. ഫോൺ: 6238600252, 04862 233030.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.