- Trending Now:
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446068906.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുളള ഫിസിക്കൽ എഡ്യക്കേഷൻ ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ (വെൽഡിങ്), ട്രേഡ്സ്മാൻ (കാർപ്പെന്ററി) തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദമാണ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർക്കുളള യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ / മെക്കാനിക്കൽ ഡിപ്ലോമയാണ് ട്രേഡ്സ്മാൻ തസ്തികകളിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ ഹാജരാവണം.
മലപ്പുറം ഗവ. കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ് സൈറ്റിൽ (gcmalappuram.ac.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061734918, 0483-2734918.
പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടിയാണ് യോഗ്യത. പുളിക്കൽ ഗ്രാമപഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. യോഗ്യരായവർക്കായി ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2950900.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബർ 4 -ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ 0471 2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ആഗസ്റ്റ് 31ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിന് തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഐസിടിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, എന്നിവയുടെ അസ്സൽ പകർപ്പുകൾ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. തുടർന്ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. . ഫോൺ : 9497763400.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.