- Trending Now:
പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന. 2022- 23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1018.29 കോടി രൂപയുടെ സംയോജിത പ്രവര്‍ത്തന വരുമാനമാണു കമ്പനി രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേകാലയളവിലെ 565.18 കോടി രൂപയായിരുന്നു വരുമാനം. ഏകദേശം 80 ശതമാനം വളര്‍ച്ചയാണു കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ധന.ആദ്യ പാദത്തിൽ ബിസിനസ് മികച്ച പ്രകടനമാണ് വിഗാർഡ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളർച്ചയുണ്ടെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ജൂണിൽ കോപ്പർ വിലയിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാർജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിച്ചേക്കാം. മറ്റു പ്രധാന ചരക്കുകളുടെ ചെലവുകൾ ദീർഘകാല ശരാശരിയേക്കാൾ ഉയർന്നു തന്നെ നിൽക്കുകയാണെങ്കിലും ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വില വർധന ഒഴിവാക്കാൻ ഇതു സഹായിച്ചു. അടുത്ത ഒന്നോ, രണ്ടോ പാദങ്ങൾക്കുള്ളിൽ മൊത്ത മാർജിൻ സാധാരണ നില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റിലപ്പിള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.