Sections

യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 8468 കോടി രൂപ

Sunday, Jan 14, 2024
Reported By Admin
UTI Mutual Fund

കൊച്ചി: മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്ന യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 8468 കോടി രൂപ കഴിഞ്ഞതായി 2023 ഡിസംബർ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളിൽ 67 ശതമാനവും ലാർജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ്, സ്മോൾ ക്യാപുകളിലാണെന്നും ഡിസംബർ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, കോട്ടക് മഹീന്ദ്ര, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ എന്നിവയിലാണ് ഏറ്റവും കൂടുതൽ ഓഹരികളുള്ളത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടെ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായതാണ് 2005-ൽ ആരംഭിച്ച യുടിഐ വാല്യു ഫണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.