Sections

യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 10,750 കോടി രൂപ കടന്നു

Wednesday, Oct 16, 2024
Reported By Admin
UTI Value Fund with an AUM exceeding ₹10,750 crore in September 2024

കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 10,750 കോടി രൂപ കടന്നതായി 2024 സെപ്റ്റംബർ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫണ്ടിൻറെ ഏകദേശം 64 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയിലാണ് ഏകദേശം 39 ശതമാനം വരുന്ന നിക്ഷേപവും.

2005ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇക്വിറ്റി പോർട്ട്ഫോളിയോയിലൂടെ ദീർഘകാല മൂലധന വളർച്ച നേടാൻ ആഗ്രഹിക്കുന്ന ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്. വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇടത്തരം മുതൽ ദീർഘകാലത്തേക്ക് ന്യായമായ വരുമാനം തേടുന്ന മിതമായ റിസ്ക് ഏറ്റെടുക്കുന്ന നിക്ഷേപകർക്കും ഈ ഫണ്ട് അനുയോജ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.