Sections

യുടിഐ ക്വാണ്ട് ഫണ്ട് എൻഎഫ്ഒ ജനുവരി 16 വരെ

Friday, Jan 03, 2025
Reported By Admin
UTI Quant Fund NFO Open Until January 16: A Quantitative Equity Investment

കൊച്ചി: ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചൽ ഫണ്ടിൻറെ ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിൻറെ എൻഎഫ്ഒ ജനുവരി 16 വരെ നടത്തും. വിപുലമായ വിപണിയിൽ ദൃശ്യമാകുന്ന ചാഞ്ചാട്ടങ്ങൾ കൈകാര്യം ചെയ്യാനാവുന്ന മാതൃകയാണ് പദ്ധതി പിന്തുടരുന്നത്. ദീർഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിഎസ്ഇ 200 ടിആർഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. കുറഞ്ഞത് ആയിരം രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.