- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇൻഡക്സ് ഫണ്ടെന്ന പാരമ്പര്യം നിലനിർത്തിക്കൊണ്ട് യുടിഐ നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട് 25 വർഷം പൂർത്തിയാക്കി. ഇതോടനുബന്ധിച്ച് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ സംഘടിപ്പിച്ച ബെൽ റിങിങ് ചടങ്ങിൽ യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതയസൂർ റഹ്മാൻ, സിഐഒ വെട്രി സൂബ്രഹ്മണ്യം, എൻഎസ്ഇ മാനേജിങ് ഡയക്ടറും സിഇഒയുമായ അഷീഷ്കുമാർ ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു.
2000 മാർച്ചിലാണ് യുടിഐ നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇൻഡക്സ് ഫണ്ടുകളിലൊന്നായ യുടിഐ ഇൻഡക്സ് 50 ഫണ്ട് 20,000 കോടി രൂപയിലേറെ വരുന്ന ആസ്തികളാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. നിഫ്റ്റി 50 സൂചികയെ പിന്തുടരുന്ന ഈ ഫണ്ട് രാജ്യത്തെ 50 മുൻനിര ബ്ലൂചിപ് കമ്പനികളുടെ നേട്ടങ്ങളുടെ ഗുണം സ്വന്തമാക്കാനുള്ള അവസരമാണു നിക്ഷേപകർക്കു നൽകുന്നത്.
പാസീവ് നിക്ഷേപങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വലിയ ജനപ്രീതിയാണു ലഭിച്ചു വരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതയസൂർ റഹ്മാൻ പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ മ്യൂചൽ ഫണ്ടുകൾ എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.