- Trending Now:
കൊച്ചി: യുടിഐ മ്യൂചൽ ഫണ്ട് ആരംഭിച്ച രണ്ട് പുതിയ ഇൻഡക്സ് ഫണ്ടുകളായ യുടിഐ നിഫ്റ്റി ആൽഫാ ലോ വൊളാറ്റിലിററി 30 ഇൻഡക്സ് ഫണ്ടിൻറേയും യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇൻഡക്സ് ഫണ്ടിൻറേയും എൻഎഫ്ഒ നവംബർ 25 വരെ നടത്തും. നിക്ഷേപകർക്ക് വൈവിധ്യമാർന്നതും അച്ചടക്കത്തോടു കൂടിയതുമായ അവസരങ്ങളാണ് ഈ പാസീവ് ഫണ്ടുകൾ ഒരുക്കുന്നത്.
നിഫ്റ്റി ആൽഫ ലോ വൊളാറ്റിലിറ്റി 30 സൂചികയെ പിന്തുടരുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണ് ആദ്യത്തേത്. നിഫ്റ്റി 100, നിഫ്റ്റി മിഡ്കാപ് 50 എന്നിവയിലെ 30 കമ്പനികളിലായാവും ഈ പദ്ധതിയുടെ നിക്ഷേപം. എൻഎസ്ഇയിൽ ലിസ്റ്റു ചെയ്തിട്ടുള്ള എല്ലാ മിഡ്കാപ് കമ്പനികളിലും അവസരം ലഭ്യമാക്കുന്നതാണ് രണ്ടാമത്തെ പദ്ധതിയായ യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇൻഡക്സ് ഫണ്ട്.
ആയിരം രൂപയാണ് ഇതു പദ്ധതികളിലേയും കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.