- Trending Now:
കൊച്ചി: യുടിഐ മ്യൂച്വൽ ഫണ്ട് കടപത്രങ്ങളിലും മണി മാർക്കറ്റ് പദ്ധതികളിലും നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഡെറ്റ് പദ്ധതിയായ യുടിഐ ലോങ് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ മാർച്ച് 15-ന് അവസാനിക്കും.
മികച്ച രീതിയിലുള്ള വരുമാനവും ആവശ്യമായ ലിക്വിഡിറ്റിയും നൽകുകയാണ് ഇതിൻറെ നിക്ഷേപ രീതിയിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം വരുമാനം സംബന്ധിച്ച് പദ്ധതി ഗ്യാരണ്ടിയോ സൂചനയോ നൽകുന്നില്ല. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഏഴു വർഷത്തിനു മുകളിൽ കാലാവധിയുള്ളതാവും ഇതിലൂടെ പദ്ധതി നടത്തുന്ന നിക്ഷേപങ്ങൾ.
ഇക്വിറ്റി, സ്ഥിര വരുമാന ഫണ്ടുകളിലൂടെ നിക്ഷേപം വൈവിധ്യവൽക്കരിക്കേണ്ടത് ആവശ്യമാണെന്നും ദീർഘകാലാവധിയുള്ള പദ്ധതികൾ നിക്ഷേപകരുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറെ സഹായകമാണെന്നും താരതമ്യേന സുസ്ഥിരമായ നേട്ടം നൽകുന്നവയാണെന്നും യുടിഐ എഎംസി ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീ സർ വെട്രി സുബ്രഹ്മണ്യം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.