- Trending Now:
കൊച്ചി: ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ മൾട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ ഏപ്രിൽ 29 മുതൽ മെയ് 13 വരെ നടക്കും. കുറഞ്ഞത് 1,000 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി 500 മൾട്ടിക്യാപ് 50:25:25 ടിആർഐ ആണ് പദ്ധതിയുടെ അടിസ്ഥാന സൂചിക.
ഫണ്ടിൻറെ ആസ്തികളുടെ കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും ഓരോ വിപണി ഘട്ടങ്ങളിലും നിക്ഷേപിക്കുന്നത് വൈവിധ്യവൽക്കരണം നൽകും. സുസ്ഥിരമായ ബിസിനസുകൾ, ശക്തമായ അടിസ്ഥാനമുള്ള കമ്പനികൾ എന്നിവയിൽ ആകർഷകമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവും നിക്ഷേപം.
മികച്ച നിക്ഷേപ പദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് യുടിഐ മൾട്ടി ക്യാപ് ഫണ്ട് എന്ന് യുടിഐ എഎംസി ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫീസർ വെട്രി സുബ്രഹ്മണ്യം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.