Sections

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 9890 കോടി രൂപ കടന്നു

Friday, Mar 21, 2025
Reported By Admin
UTI Mid Cap Fund AUM Crosses ₹9,890 Crore as of February 2025

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 9890 കോടി രൂപ കടന്നതായി 2025 ഫെബ്രുവരി 28ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 70 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 21 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാർജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

കോഫോർജ് ലിമിറ്റഡ്, ഫീനിക്സ് മിൽസ് ലിമിറ്റഡ്, പെർസിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്, അജന്ത ഫാർമ ലിമിറ്റഡ്, പിബി ഫിൻടെക് ലിമിറ്റഡ്, ആൽക്കെം ലബോറട്ടറീസ് ലിമിറ്റഡ്, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, പോളികാബ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയിലാണ് ഏകദേശം 21 ശതമാനം വരുന്ന നിക്ഷേപവും.

2004ലാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഒരു പോർട്ട്ഫോളിയോയിൽ നിക്ഷേപം നടത്തി അടിസ്ഥാനപരമായ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രധാന ഇക്വിറ്റി പോർട്ട്ഫോളിയോയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.