Sections

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 11,990 കോടി രൂപ കടന്നു

Tuesday, Jan 14, 2025
Reported By Admin
UTI Mid Cap Fund Assets Cross ₹11,990 Crore as of December 31, 2024

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 11,990 കോടി രൂപ കടന്നതായി 2024 ഡിസംബർ 31ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫണ്ടിൻറെ ഏകദേശം 69 ശതമാനം മിഡ് ക്യാപ് ഓഹരികളിലും, 24 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാർജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

കോഫോർജ് ലിമിറ്റഡ്, പെർസിസ്റ്റൻറ് സിസ്റ്റംസ് ലിമിറ്റഡ്, പിബി ഫിൻടെക് ലിമിറ്റഡ്, പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്, ഫീനിക്സ് മിൽസ് ലിമിറ്റഡ്, അജന്ത ഫാർമ ലിമിറ്റഡ്, ആൽകെം ലബോറട്ടറീസ് ലിമിറ്റഡ്, വോൾട്ടാസ് ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്മെൻറ് ഓഫ് ഇന്ത്യ ലിമിറ്റഡ്, സോളാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവയിലാണ് ഏകദേശം 21 ശതമാനം വരുന്ന നിക്ഷേപവും.

ഏപ്രിൽ 7, 2004 ലാണ് ഈ പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായതാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.