Sections

യുടിഐ മാസ്റ്റർഷെയറിൻറെ ആസ്തി 10,312 കോടി രൂപ

Saturday, Mar 11, 2023
Reported By Admin
UTI Mastershare

യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം കൈകാര്യം ചെയ്യുന്ന ആസ്തി 10,312 കോടി രൂപയിലെത്തി


കൊച്ചി: യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം കൈകാര്യം ചെയ്യുന്ന ആസ്തി 10,312 കോടി രൂപയിലെത്തിയതായി 2023 ഫെബ്രുവരി 28-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 7.60 ലക്ഷത്തിലേറെ സജീവ നിക്ഷേപകരും പദ്ധതിക്കുണ്ട്. 1986-ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി കൂടിയായ യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം 15.32 ശതമാനം സംയോജിത നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. അടിസ്ഥാന സൂചിക 14.03 ശതമാനം നേട്ടം കൈവരിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്. പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോൾ 17.91 കോടി രൂപയായി വളർന്നിട്ടുണ്ട്. ലാർജ് ക്യാപ് വിഭാഗത്തിൽ പെടുന്ന ഈ പദ്ധതിക്ക് പ്രമുഖ മുന്നിര കമ്പനികളിലെല്ലാം നിക്ഷേപമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.