- Trending Now:
കൊച്ചി: യുടിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 3900 കോടി രൂപ കടന്നതായി 2024 ഒക്ടോബർ 31ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫൺണ്ടിൻറെ ഏകദേശം 48 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും, 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോൾ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഡാൽമിയ ഭാരത് ലിമിറ്റഡ്, ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡ്, ഇൻഡസ് ടവേഴ്സ് ലിമിറ്റഡ് തുടങ്ങിയവയിലാണ് ഏകദേശം 33 ശതമാനം വരുന്ന നിക്ഷേപവും.
2009 ലാണ് ഈ പദ്ധതി ആരംഭിച്ചത്. നിക്ഷേപത്തിൻറെ ആപേക്ഷിക മൂല്യ ശൈലിയോടുള്ള മുൻവിധിയോടെ ലാർജ്, മിഡ് മാർക്കറ്റിൽ മൂലധനമാക്കി മാറ്റുന്ന സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായതാണ് യുടിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട്. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായ ഫണ്ടാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.