- Trending Now:
കൊച്ചി: ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത പദ്ധതിയായ യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 13,100 കോടി രൂപയിലെത്തിയതായി 2024 ജൂൺ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ലാർജ് ക്യാപ് ഓഹരികളിൽ മുഖ്യമായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന രീതിയാണ് 1986 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി പിന്തുടരുന്നത്. ആകെ 15.80 ശതമാനം സംയോജിത നേട്ടമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോൾ 25.35 കോടി രൂപയായി വർധിച്ചിട്ടുണ്ടെന്നും ജൂൺ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.