Sections

15.50 ശതമാനം വരുമാനവുമായി യുടിഐ ലാർജ് ക്യാപ് ഫണ്ട്

Tuesday, Dec 12, 2023
Reported By Admin
UTI Mutual Fund

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടായ യുടിഐ ലാർജ് ക്യാപ് ഫണ്ട് 15.50 ശതമാനം സംയോജിത വാർഷിക വരുമാനം സൃഷ്ടിച്ചതായി 2023 നവംബർ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. അടിസ്ഥാന സൂചിക 14.18 ശതമാനം മാത്രം നേട്ടം ലഭ്യമാക്കിയപ്പോഴാണിത്. 1986 ഒക്ടോബറിൽ പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ നവംബർ 30-ലെ കണക്കുകൾ പ്രകാരം 21.13 കോടി രൂപയായി വർധിച്ചിട്ടുണ്ട്. നവംബർ 30-ലെ കണക്കുകൾ പ്രകാരം 11,673 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കുള്ളത്. ഫണ്ട് ഇതുവരെ 4300 കോടി രൂപയിലേറെ ലാഭവിഹിതമായി നൽകിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.