Sections

യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 3000 കോടി രൂപ കടന്നു

Saturday, Jun 08, 2024
Reported By Admin
UTI Large & Mid Cap Fund having an AUM of over Rs. 3,000 Crores

കൊച്ചി: ലാർജ്ക്യാപ്, മിഡ്ക്യാപ് ഓഹരികളിൽ കുറഞ്ഞത് 35 ശതമാനം വീതം നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 3000 കോടി രൂപ കവിഞ്ഞതായി 2024 മെയ് 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിൻറെ 48 ശതമാനം ലാർജ്ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോൾകാപ് ഓഹരികളിലുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, അരുബിന്ദോ ഫാർമ, ഇൻഫോസിസ് എന്നിവയിലാണ് പദ്ധതി ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്.

2009ൽ ആരംഭിച്ച യുടിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട് ദീർഘകാല സമ്പത്തു സൃഷ്ടിക്കൽ എന്ന ലക്ഷ്യവുമായി മുന്നേറുന്ന നിക്ഷേപകർക്ക് തങ്ങളുടെ മുഖ്യ ഓഹരി പോർട്ട്ഫോളിയോ സൃഷ്ടിക്കാനുള്ള അവസരമാണ് ലഭ്യമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.