Sections

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിൻറെ നിക്ഷേപം 26,200 കോടി രൂപയായി

Thursday, Dec 12, 2024
Reported By Admin
UTI Flexi Cap Fund portfolio showing a mix of large-cap, mid-cap, and small-cap investments for 2024

കൊച്ചി: ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 26,200 കോടി രൂപയിലെത്തിയതായി 2024 നവംബർ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ മേഖലകളിലായി കുറഞ്ഞത് 65 ശതമാനം ഓഹരി നിക്ഷേപമാണ് ഫണ്ടിനുണ്ടാകുക.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എൽടിഐ മൈൻഡ്ട്രീ, ബജാജ് ഫിനാൻസ്, സൊമാറ്റോ, ഇൻഫോസിസ്, ഇൻഫോ എഡ്ജ് ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, കോഫോർജ്, ട്രെൻറ് തുടങ്ങിയവയിലാണ് ഫണ്ടിൻറെ നിക്ഷേപത്തിൽ 42 ശതമാനവും എന്നും നവംബർ 30-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ഓഹരി നിക്ഷേപം കെട്ടിപ്പടുക്കുകയും ദീർഘകാല മൂലധന വളർച്ച ലക്ഷ്യമിടുകയും ചെയ്യുന്നവർക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ ഫ്ളെക്സി കാപ് ഫണ്ടിനെ വിലയിരുത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.