- Trending Now:
കൊച്ചി: യുടിഐ കോർ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 1,679 കോടി രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 1.92 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. വൈവിധ്യവൽകൃത നിക്ഷേപത്തിനു സഹായിക്കും വിധം ലാർജ് ക്യാപിലും മിഡ് ക്യാപിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് യുടിഐ കോർ ഇക്വിറ്റി പദ്ധതി. നിക്ഷേപത്തിൻറെ 35 ശതമാനം വീതമെങ്കിലും ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും വകയിരുത്തും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി, ഫെഡറൽ ബാങ്ക്, എൽ&ടി, ഇൻഡസ്ഇൻഡ് ബാങ്ക്, ഡാൽമിയ ഭാരത്, മാക്സ് ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയവയിലാണ് നിലവിൽ പദ്ധതിയുടെ 32 ശതമാനത്തിലേറെ നിക്ഷേപം. പദ്ധതിയുടെ 47 ശതമാനത്തോളം ലാർജ് ക്യാപിലും 43 ശതമാനത്തോളം മിഡ് ക്യാപിലും ആണെന്നും ശേഷിക്കുന്നവ സ്മോൾ ക്യാപിലാണെന്നും മെയ് 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.