- Trending Now:
കാസർഗോഡ്: ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്മെൻറ് സ്ഥാപനങ്ങളിലൊന്നായ യുടിഐ അസറ്റ് മാനേജ്മെൻറ് കമ്പനി (യുടിഐ എഎംസി) കാസർഗോഡ് പുതിയ ഫിനാൻഷ്യൽ സെൻറർ ആരംഭിച്ചു. കാസർഗോഡ് നെല്ലിക്കുന്ന് റോഡിലെ ഗീത കോംപ്ലക്സിലെ ഒന്നാം നിലയിലാണ് പുതിയ സെൻറർ.
ഇന്ത്യയുടെ തെക്ക്, കിഴക്ക്, വടക്കുകിഴക്കൻ മേഖലയിലുടനീളം 19 പുതിയ യുടിഐ ഫിനാൻഷ്യൽ സെൻററുകൾ (യുഎഫ്സി) തുറക്കുമെന്ന് 2024 നവംബർ 18-ന് കമ്പനി പ്രഖ്യാപിച്ചതിൻറെ ഭാഗമായാണിത്. സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ ബി30 നഗരങ്ങളിൽ നിന്നും അതിനപ്പുറമുള്ള നിക്ഷേപകരെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനും ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനും യുടിഐ ലക്ഷ്യമിടുന്നു.
തങ്ങളുടെ പദ്ധതികളുടെ മുഴുവൻ ശ്രേണികളും നിക്ഷേപരുടെ അടുത്ത് തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പുതിയ യുടിഐ ഫിനാൻഷ്യൽ സെൻററുകൾ തുറക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വ്യക്തിഗത നിക്ഷേപകരുടെ പ്രത്യേകിച്ച് ബി30 നഗരങ്ങളിലെ പങ്കാളിത്തത്തിലെ വളർച്ച ശ്രദ്ധേയമാണ്. തങ്ങളുടെ വിപുലീകരണ നീക്കം അവബോധം സൃഷ്ടിക്കുന്നതിനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുമുള്ള ദീർഘകാല കാഴ്ചപ്പാടിൻറെ ഭാഗമാണെന്ന് എംഡിയും സിഇഒയുമായ ഇംതയ്യാസുർ റഹ്മാൻ പറഞ്ഞു.
ഫിനാൻഷ്യൽ സെൻററുകൾ (യുഎഫ്സികൾ), ബിസിനസ് ഡെവലപ്മെൻറ് അസോസിയേറ്റ്സ്, മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് (എംഎഫ്ഡികൾ), ബാങ്കുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തം എന്നിവ ഉൾപ്പെടുന്ന ശക്തമായ വിതരണ ശൃംഖലയിലൂടെയാണ് യുടിഐ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിലേക്ക് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.