Sections

യു എസ് ടി ഈ വര്‍ഷം 10,000 പുതിയ ജീവനക്കാരെ നിയമിക്കും 

Wednesday, Aug 04, 2021
Reported By
UST

ഭാവിയുടെ വാഗ്ദാനങ്ങളായ ജീവനക്കാര്‍ക്കായി 100 മണിക്കൂറിലേറെയുള്ള നൈപുണ്യ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിയാണ് യു എസ് ടി

 

തിരുവനന്തപുരം:  ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക്ക് മേഖലയിലും ആഗോളതലത്തിലെ തങ്ങളുടെ മറ്റു പ്രവര്‍ത്തന മേഖലകളിലും ഈ വര്‍ഷം 10,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി. ഏഷ്യ പസിഫിക്ക് മേഖലയില്‍ ഇന്ത്യ,  ഇസ്രായേല്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നെ രാജ്യങ്ങളെ കൂടാതെ, വടക്കേ അമേരിക്ക (യു എസ് എ, മെക്‌സിക്കോ , കാനഡ, കോസ്റ്റ റിക്ക); ദക്ഷിണ അമേരിക്ക (ചിലി, പെറു, അര്‍ജെന്റിന, കൊളംബിയ); യൂറോപ്പ് (യൂ കെ, സ്‌പെയിന്‍, ജര്‍മ്മനി, ബള്‍ഗേറിയ, റൊമാനിയ, യുക്രെയ്ന്‍, ഓസ്ട്രിയ, സ്വിട്‌സര്‍ലാന്‍ഡ്, പോളണ്ട്, ബെല്‍ജിയം, ദ നെതര്‍ലന്‍ഡ്‌സ്, ലക്‌സമ്പോര്‍ഗ്ഗ്) ; ഓസ്ട്രേലിയ; എന്നിവിടങ്ങളിലാണ്  യു എസ് ടി പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുക. 

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്പനികളുടെ ഡിജിറ്റല്‍ പരിണാമത്തിനും, ഡിജിറ്റല്‍ സാമ്പത്തികാവസ്ഥയുടെ ഉയര്‍ച്ചയ്ക്കുമായി വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിച്ചു  വരികയാണ് യു എസ് ടി. ഇതോടനുബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ നികത്താനാണ് യു എസ് ടി പദ്ധതിയിട്ടിട്ടുള്ളത്. 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35  ഓഫിസുകളിലായി 26,000 ജീവനക്കാര്‍ ഇപ്പോള്‍ യു എസ്  ടി യില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെക്‌നൊളജിസ്റ്റുകളെയും ക്രീയാത്മകമായി ചിന്തിക്കുന്ന പ്രൊഫഷനലുകളെയും  യു എസ് ടി നിയമിക്കും.  

ഡിജിറ്റല്‍ ട്രാസ്ഫോര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ളൗഡ് ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍, ജാവ, ഡാറ്റ സയന്‍സ്  ആന്‍ഡ് എഞ്ചിനീയറിംഗ്, ആപ്പ്‌ളിക്കേഷന്‍ ഡെവലപ്പ്പ്‌മെന്റ്‌റ് ആന്‍ഡ് മോഡെര്‍നൈസേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഓട്ടോമേഷന്‍ എന്നിവയില്‍ പ്രഗല്‍ഭ്യമുള്ളവരില്‍ നിന്ന് 10,000 പേരെയാണ് ഈ വര്‍ഷം നിയമിക്കാന്‍  ഉദ്ദേശിക്കുന്നത്. അതില്‍, 2000 എന്‍ട്രി ലെവല്‍ എങ്ങിനീയര്‍മാരും ഉള്‍പ്പെടും. 

മാനവികോന്മുഖ ബിസിനസ് പ്രവര്‍ത്തങ്ങള്‍ക്കും, സാങ്കേതിക  വിദ്യയുടെ സാധ്യതകള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യു എസ് ടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിയമനങ്ങള്‍ ഏറെ സഹായിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു എസ് ടിയുടെ ജോയിന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മനു ഗോപിനാഥിന്റെ അഭിപ്രായത്തില്‍,  കൂടുതല്‍ അറിയാനുള്ള ഔല്‍സുക്യവും, വ്യവസായ മേഖലയെപ്പറ്റി പഠിക്കാനുള്ള ത്വരയുമാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. 'ഇത്തരത്തിലുള്ള  കഴിവുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാദ്ധ്യതകള്‍ ഒരുക്കാന്‍ കഴിയുന്നു എന്നത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ്. യു എസ് ടി പ്രദാനം  ചെയ്യുന്ന വിവിധ സൊല്യൂഷനുകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതുതായി നിയമിതരാവുന്നവര്‍ കമ്പനിക്കു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല.  യു എസ് ടി യുടെ ഭാഗമായി പ്രവര്‍ത്തിക്കുക എന്നത് പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത്  ചുറ്റുമുള്ള ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നത് കൂടിയാണ്,' അദ്ദേഹം പറഞ്ഞു.  

ഭാവിയുടെ വാഗ്ദാനങ്ങളായ ജീവനക്കാര്‍ക്കായി 100 മണിക്കൂറിലേറെയുള്ള നൈപുണ്യ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനിയാണ് യു എസ് ടി. ഓരോ ജീവനക്കാരനും ദീര്‍ഘകാലം കമ്പനിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലും യു എസ് ടി മുതല്‍ മുടക്കുന്നുണ്ട്. യു എസ് ടിയുടെ  ഇന്‍-ഹൗസ് ഇന്‍ക്യൂബേറ്ററായ യു എസ് ടി ഗരാഷ് വെഞ്ചേഴ്സ് എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ ഓരോ ജീവനക്കാരനും സ്വന്തം ചിന്തയിലധിഷ്ഠിതമായ സാങ്കേതിക പരീക്ഷണങ്ങള്‍ നടത്താനുള്ള ശേഷി വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും കമ്പനി ശ്രദ്ധ പതിപ്പിക്കുന്നു.  കമ്പനി വിട്ടു പോകുന്നവരില്‍  ഒരു നല്ല ശതമാനം ജീവനക്കാര്‍ ഭാവിയില്‍ തിരിച്ചു വരുന്നു എന്നതും യു എസ് ടി യെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ടുന്ന കാര്യമാണ്.  കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കാനും മറ്റു ഗാര്‍ഹിക അത്യാവശ്യങ്ങള്‍ക്കുമൊക്കെയായി കമ്പനി വിട്ടു പോകുന്ന സ്ത്രീ ജീവനക്കാരെ തിരികെ കൊണ്ട് വരുന്നതിലും യു എസ് ടി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.     

യു എസ് ടി യുടെ ഭാഗഭാക്കാകാന്‍ ഏറ്റവും നല്ല അവസരം ഇതാണ് എന്ന് കമ്പനിയുടെ ജോയിന്റ്‌റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. 'ജീവനക്കാരെ മുന്‍നിര്‍ത്തിയുള്ള മികച്ച തൊഴില്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, യു എസ് ടി യുടെ സൊല്യൂഷനുകള്‍ പ്രയോജനപ്പെടുത്തുന്ന ഉപയോക്തൃ സ്ഥാപനങ്ങളുടെ സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. വ്യവസായ വികസന തത്പരത പ്രോത്സാഹിപ്പിക്കുന്നത് വഴി പുതിയ മുന്നേറ്റങ്ങളും ഞങ്ങള്‍ക്ക് സാധ്യമാകുന്നു.  യു എസ് ടി ഇപ്പോള്‍ സുപ്രധാനമായ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. യു എസ് ടി യുടെ ഭാഗമായ ഏവരും ഒരുമിച്ചു നിന്ന് ലോകമെമ്പാടുമുള്ളവരുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുകയാണ്,'   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, യു കെ, മെക്‌സിക്കോ, യു എസ് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച തൊഴിലിടമെന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതി യു എസ് ടി നേടിയിട്ടുണ്ട്. ഒപ്പം, 2020 ലെ 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഗ്ലാസ് ഡോര്‍ എംപ്ലോയീസ് ചോയ്സ് പുരസ്‌കാരവും യു എസ് ടിയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യ, യു എസ്,  യു കെ, മലേഷ്യ, മെക്‌സിക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ മികച്ച തൊഴില്‍ ദാതാവ് എന്ന ബഹുമതിയും യു എസ് ടി നേടുകയുണ്ടായി. വനിതാ ജീവനക്കാരുടെ ക്ഷേമം മുന്‍നിറുത്തി നിരവധി നയങ്ങള്‍ യു എസ് ടി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി വര്‍ക്കിംഗ് മദര്‍ ആന്‍ഡ് അവതാര്‍ 100  ന്റെ മോസ്റ്റ് ഇന്‍ക്ലൂസിവ് കമ്പനീസ് ഇന്‍ഡക്‌സ്, വനിതാ ക്ഷേമത്തിനു ഊന്നല്‍ നല്‍കുന്ന മികച്ച 100 കമ്പനികളിലൊന്ന് തുടങ്ങിയ ബഹുമതികളും യു എസ് ടി കരസ്ഥമാക്കിയിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.