ഇന്ത്യയിലെ മികച്ച തൊഴില്‍ ഇടം എന്ന ബഹുമതി നേടി യുഎസ്ടി
Friday, Jul 23, 2021
Reported By Admin
മികച്ച തൊഴിലിടങ്ങളില്‍ ഒന്ന് എന്ന ആംബിഷന്‍ ബോക്‌സ് ബഹുമതി യുഎസ്ടി ക്ക്
2021-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്ന് എന്ന ആംബിഷന്‍ ബോക്‌സ് ബഹുമതി യുഎസ്ടി ക്ക് . പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയാണ് യുഎസ്ടി. ആംബിഷന്‍ ബോക്‌സ് എന്ന പ്ലാറ്റ് ഫോം അവതരിപ്പിച്ച എംപ്ലോയീ ചോയിസ് പുരസ്‌ക്കാരങ്ങളിലാണ് യുഎസ്ടി തിരഞ്ഞെടുക്കപ്പെട്ടത്. കരിയര്‍ അഡൈ്വസറി കമ്പനിയാണ് ആംബിഷന്‍ ബോക്‌സ്.
ഇന്ത്യയിലെ 12 മികച്ച ഐടി, ഐടി ഇതര കമ്പനികളുടെ കൂടെയും വന്‍കിട ഐ ടി, ഐടിഇ എസ് കമ്പനികളുടെ നിരയിലും യുഎസ്ടി തിരഞ്ഞെടുക്കപ്പെട്ടു. 2020- ല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ യുഎസ്ടിക്കു നല്‍കിയ റേറ്റിങ്ങും അവലോകനങ്ങളും കണക്കിലെടുത്താണ് ആംബിഷന്‍ ബോക്‌സ് യുഎസ്ടിയെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.
1999- ല്‍ ആണ് കമ്പനി സ്ഥാപിച്ചത്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി പുതു സേവനങ്ങള്‍ നല്‍കുകയാണ് കമ്പനി. ഇന്ത്യയിലെ 3 വന്‍കിട ഐടി ,ഐടിഇഎസ് കമ്പനികളിലൊന്നായും അംഗീകരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് യു എസ് ടിയുടെ ഇന്ത്യാ മേധാവിയും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
വിവിധ കമ്പനികളിലെ ജീവനക്കാരില്‍ നിന്ന് അതതു കമ്പനികളിലെ തൊഴില്‍ സംസ്‌കാരം, കരിയര്‍ വളര്‍ച്ച, ശമ്പളം, ജോലി-ജീവിത സന്തുലിതാവസ്ഥ, തൊഴില്‍ സംതൃപ്തി, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് പുരസ്‌കാരം.വന്‍കിട കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വരെപുരസ്‌കാരം നല്‍കുന്നുണ്ട് 10,000 മുതല്‍ 50,000 വരെ ജീവനക്കാരുള്ള കമ്പനികളാണ് വന്‍കിട കമ്പനികളില്‍ ഉള്‍പ്പെടുന്നത്.
ഇതിനു മുന്‍പ്, ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡും യു എസ് ടി നേടിയിട്ടുണ്ട്. 2020 ല്‍ ഗ്ലാസ്‌ഡോറിന്റെ ഏറ്റവും മികച്ച 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.